ബോൾട്ടണിൽ ഏകദിന സെമിനാർ
Monday, June 26, 2017 4:18 AM IST
ലണ്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നഴ്സുമാർക്കായി ഒരു ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 22ന് (ശനി) രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ഹൈഫീൽഡ് കമ്യൂണിറ്റി സെന്‍ററിൽ ആണ് സെമിനാർ.

നഴ്സുമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ഏജൻസി ഡ്യൂട്ടി ചെയ്യുന്പോൾ അറിയേണ്ട കാര്യങ്ങൾ, നിയമോപദേശം തേടുവാൻ എന്ത് ചെയ്യണം, പ്രൈവറ്റ് ലിമിറ്റഡ് കന്പനിയിൽ വന്ന മാറ്റങ്ങൾ, റീവാലിഡേഷൻ എങ്ങനെ ചെയ്യണം, പോർട്ട് ഫോളിയോ എങ്ങനെ തയാറാക്കണം, റിഫ്ലക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയാറാക്കണം, ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവർ നഴ്സിംഗ് ഹോമിൽ ഏജൻസി ജോലി ചെയ്യുന്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തുടങ്ങി

നഴ്സുമാർക്കും അവരുടെ കുടുംബത്തിനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാനും അറിവുകൾ പങ്കു വയ്ക്കുവാനും ഈ അവസരം ഉറപ്പു നൽകുന്നു

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ