വിയന്നയിൽ ഇന്ത്യൻ കലാകാരന്മാരുടെ ലൈവ് ഷോ
Monday, June 26, 2017 4:27 AM IST
വിയന്ന: ശുദ്ധ സംഗീതവും ക്ലാസിക്കൽ നൃത്തവും കോർത്തിണക്കി വിയന്നയിൽ ഇന്ത്യൻ കലാകാരന്മാരുടെ ലൈവ് ഷോ പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മികച്ച കലാകാരന്മാരാണ് സംഗീത വിരുന്നൊരുക്കുന്നത്.

നാല്പതോളം കലാകാരന്മാരിൽ ഭൂരിപക്ഷം പേരും മലയാളികളാണ്. വിവിധ വാദ്യോപകരണങ്ങളിലും നൃത്തത്തിലും അസാമാന്യ വൈഭവം തെളിയിച്ച പ്രതിഭകളാണ് എല്ലാ ദിവസവും നടക്കുന്ന കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്.

ഇത് ആദ്യമാണ് ഇത്രയധികം കലാകാരന്മാർ അണിനിരക്കുന്ന ഒരു ലൈവ് ഷോ ഓസ്ട്രിയയിൽ നടത്തുന്നത്. പ്രവേശനം സൗജന്യമായ പരിപാടി വിയന്നയിൽ 21മത്തെ ജില്ലയിൽ എല്ലാദിവസവും വൈകിട്ട് ആറിനാണ് നടക്കുന്നത്. ആയുർവേദവും ഭാരതീയ സംഗീതവും പരന്പരാഗത നൃത്തവും പരിചയപ്പെടുത്തുന്ന കലാവിരുന്നിന്‍റെ നടത്തിപ്പുകാർ ഗോഡ്സ് ഓണ്‍ സിംഫണി ആണ്.

വിലാസം: MOZAIK EVENTCENTER, Schererstrasse 4, 1210 Wien, Osterreich.

റിപ്പോർട്ട് : ജോബി ആന്‍റണി