മേനകയുമായി ഒരുമിച്ചു സിനിമ ഉടനെന്ന് ശങ്കർ; സംഗീത വിസ്മയം തീർത്തു ന്യൂകാസിലിൽ സമ്മർ റെയിൻ
Tuesday, June 27, 2017 7:04 AM IST
ന്യൂകാസിൽ(ലണ്ടൻ): നോർത്ത് ഈസ്റ്റ് മലയാളികൾ ഏറെ ആവേശ പൂർവം കാത്തിരുന്ന സാംസ്കാരിക സന്ധ്യക്ക് ഉജ്വല പരിസമാപ്തി. ട്രോക്കെലി യൂണിയൻ ജാക്ക് ഹാളിൽ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് സംഘടിപ്പിച്ച സമ്മർ റെയിൻ നോർത്ത് ഈസ്റ്റ് മലയാളികൾ നെഞ്ചിലേറ്റി.

ന്യൂ കാസിലിൽ ആദ്യമായെത്തിയ സിനിമ താരം ശങ്കറിനെ ആവേശത്തോടെയാണ് നോർത്ത് ഈസ്റ്റ് മലയാളികൾ സ്വീകരിച്ചത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ് നൈറ്റ് ഉൾപ്പടെ ഉള്ള മികച്ച പരിപാടികളിൽ നൃത്ത സംവിധാനം നിർവഹിച്ച ന്യൂകാസിലിന്‍റെ സ്വന്തം ബ്രീസ് ജോർജിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വാഗത ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് വർഗീസ് തോമസ് അധ്യക്ഷത വഹിച്ച. ഷെല്ലി ഫിലിപ്പിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു സമ്മേളനം സിനിമാതാരം ശങ്കർ ഉദ്ഘാടനം നിർവഹിച്ചു. യുക്മ ദേശീയ പ്രസിഡന്‍റ് മാമൻ ഫിലിപ്പ്, മാൻ അസോസിയേഷനെ യുക്മയിലേക്കു ക്ഷണിച്ചുകൊണ്ട് ആശംസകൾ അർപ്പിച്ചു. ന്യൂകാസിൽ സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ, യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ . ബീന എന്നിവരും ആശംസകളും ഷൈമോൻ തോട്ടുങ്കൽ നന്ദിയും അർപ്പിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായകനായ വിൽസ്വരാജ് നയിച്ച ഗാനമേളയും നടന്നു. ജോമാ ജോർജ്, സംഗീത ജോബി, ജെസി ഷിബു, ഡിംപിൾ ജിബി , ഷേർളി ബിജു എന്നിവർ ചേർന്നവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
||
ആഷിൻ ജിജോ മാധവപ്പള്ളിലിന്‍റെ നേതൃത്വത്തിൽ ആൻ സുനിൽ ഏകോപിപ്പിച്ച കുട്ടികളുടെ അടിപൊളി സിനിമാറ്റിക് ഡാൻസും പരിപാടിയെ മികവുറ്റതാക്കി. കാതറിൻ ബിക്കു അവതരിപ്പിച്ച ഗാനവും ഏറെ മികവുറ്റതായിരുന്നു. രാത്രി വൈകുവോളം വിൽസ്വരാജിന്‍റെ സ്വരമാധുരിയിൽ ലയിച്ചിരുന്ന ന്യൂകാസിൽ മലയാളികൾ സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

പരിപാടികൾക്ക് വർഗീസ് തെനം കാല, ഷെല്ലി ഫിലിപ്പ്, ഷൈമോൻ തോട്ടുങ്കൽ, ജിബി ജോസ്, ബിനു കിഴക്കയിൽ, ഷിബു എട്ടുകാട്ടിൽ, ജോബി പോൾ, രാജു എബ്രഹാം, ബിജു കണമെന്നിൽ, സജി കാഞ്ഞിരപ്പറന്പിൽ, എൽദോ പോൾ, ജൂബി എം, സി .പോൾസണ്‍ ജോണ്‍, ഹണി ബാബു, ജോഷി തോമസ്, റോബിൻ പൗലോസ്, ജിജോ മാധവപ്പള്ളിൽ, ഷിന്േ‍റാ ജെയിംസ് തുടങ്ങിയവർ അടങ്ങുന്ന ഗവേണിംഗ് ബോഡിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. പരിപാടിക്കിടെ സിനിമാതാരം ശങ്കറുമായി നടന്ന അഭിമുഖവും ഏറെ ശ്രദ്ധേയമായി. എണ്‍പതുകളിലെ താര ജോഡികളായിരുന്ന മേനകയുമായി ഒരുമിച്ചു ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതിനുള്ള ചർച്ചകൾ നടന്നു വരികയാണെന്നും അധികം വൈകാതെ ഒരു കുടുംബ ചിത്രം അണിയിച്ചൊരുക്കാനുള്ള ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിഥികളായി വിവിധ സ്ഥലങ്ങളിൽ നിന്നും ഷാജി വരക്കുടി , മാത്യു ഏലൂർ, ബിനീഷ് പെരുമപ്പാടം, അലക്സ് പള്ളിയന്പിൽ, സാഹിത്യകാരൻ ജോയിപ്പാൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ