കേരളത്തിൽ സമരത്തിലുള്ള നഴ്സുമാരുടെ സംഘടനയ്ക്കു പിന്തുണയുമായി വയനാട്ടുകാർ
Wednesday, June 28, 2017 7:33 AM IST
ബർമിംഗ്ഹാം: കേരളത്തിൽ ന്യായമായ വേതനവർധനവും മറ്റു ആനുകൂല്യങ്ങൾക്കുമായി സമരംചെയ്യുന്ന നഴ്സുമാർക്ക് സഹായഹസ്തവുമായി വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നഴ്സുമാർ. വയനാട് സംഗമത്തിന്‍റെ പേരിലാണ് പിന്തുണ നൽകുന്നത്.

വിദേശത്ത് ജോലി കിട്ടിയ നഴ്സുമാർ തങ്ങൾ കടന്നുവന്ന വഴികളും ബുദ്ധിമുട്ടുകളും പുതു ജീവിതസാഹചര്യങ്ങളിൽ മറന്നുപോകരുതെന്നും അടിസ്ഥാന ശബളത്തിനുവേണ്ടി നീതിയുക്തമായി സമരം ചെയ്യുന്നവർക്ക് എല്ലാവിധ പിന്തുണയും എല്ലാ മേഖലയിലും ഉള്ളവർ നൽകേണ്ടതുണ്ടെന്നും വർഷങ്ങൾക്കുമുന്പ് കേരളത്തിലെ നഴ്സുമാരുടെ സമരങ്ങൾക്ക് നേതൃത്വപരമായി പങ്കുവഹിച്ചിട്ടുള്ളയാളും വയനാട് സംഗമം പിആർഒയുമായ ബെന്നി വർക്കി പെരിയപ്പുറം പറഞ്ഞു. വയനാട് സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് യോഗം സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണയേകി പ്രമേയം പാസാക്കിയത്.

റിപ്പോർട്ട്: ബെന്നി വർക്കി പെരിയപ്പുറം