വോയ്സ് വിയന്നയുടെ രണ്ടാമത് ടി10 ക്രിക്കറ്റ് ടൂർണമെന്‍റ്
Friday, August 11, 2017 7:47 AM IST
വിയന്ന: വോയ്സ് വിയന്ന എഴുപ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടൊപ്പം ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് T-10 ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 15 നു ഓസ്ട്രിയയിലെ കോർണയബുർഗിലുള്ള സേബാൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടും. ടൂർണമെന്‍റ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിയെന്ന് സംഘാടകർ അറിയിച്ചു. ഓസ്ട്രിയൻ അനാദി ബാങ്ക് സ്പോണ്‍സർ ചെയ്തിരിക്കുന്ന മത്സരത്തിൽ വോയ്സ് വിയന്നക്ക് പുറമെ മറ്റു അഞ്ചു ടീമുകൾ പങ്കെടുക്കും. രാവിലെ എട്ടിനു മത്സരങ്ങൾ ആരംഭിക്കും. ഏഴു മത്സരങ്ങളിലായി ആറുടീമുകൾ മാറ്റുരയ്ക്കും.

മത്സര വിജയികൾക്ക് ഇന്ത്യൻ അംബാസിഡർ രേണു പാൽ സമ്മാനദാനങ്ങൾ നൽകും. വോയ്സ് വിയന്നയുടെ ക്രിക്കറ്റ് ടൂർണമെന്‍റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്‍റ് മേഴ്സി കക്കാട്ട്, സെക്രട്ടറി സുനിൽ കോര സ്പോർട്സ് സെക്രട്ടറി മനോജ് അവരപ്പാട്ട് തുടങ്ങിയവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ