സ്പെ​യി​നി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, August 16, 2017 8:11 AM IST
വ​യാ​ഡോ​ലി​ഡ്: സ്പെ​യി​നി​ലെ വ​യാ​ഡോ​ലി​ഡി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്പെ​യി​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പാ​ർ​ക്ക് ഡെ ​ലാ പാ​സി​ലെ (പാ​ർ​ക്ക് ഓ​ഫ് പീ​സ്) മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

ഓ​ഗ​സ്റ്റ് 15 ന് ​രാ​വി​ലെ 11.30 ന് ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ന്‍റു മാ​ളി​യേ​ക്ക​ൽ, പോ​ളി പ​യ്യ​പ്പ​ള്ളി, ഫാ. ​വ​ർ​ഗീ​സ് നെ​ല്ലു​വേ​ലി​ൽ എ​സ്വി​ഡി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി. ഫാ. ​വ​ർ​ഗീ​സ്, വി​ന്‍റു, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി, മേ​ബി​ൾ, ടി​ന്‍റു എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​മ​ല കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് മ​ധു​ര വി​ത​ര​ണ​വും ദ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ന​വു​മാ​യി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം വ​യാ​ഡോ​ലി​ഡി​ലെ ഹൗ​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ (ല ​കാ​സാ ഡി ​ല ഇ​ന്ത്യ) ന​ട​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റി. മാ​ർ​ഗം​ക​ളി​യെ ആ​സ്പ​ദ​മാ​ക്കി "അ​നു​ഭൂ​തി' എ​ന്ന പേ​രി​ൽ മി​ക​വു​റ്റ നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത് ചെ​ന്നൈ​യി​ലെ ചി​ദം​ബ​രം ഡാ​ൻ​സ് ക​ന്പ​നി​യാ​ണ്. ന​ട​രാ​ജ (അ​ഞ്ജ​ലി), കീ​ർ​ത്ത​നം (സാ​മ​ഗാ​ന​ലോ​ല), ന​വ​ര​സ​വ​ർ​ണം, തി​ല്ലാ​ന എ​ന്നി​വ നൃ​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​ർ​ക്കു പു​റ​മെ സ്പാ​നി​ഷു​കാ​രും പ​രി​പാ​ടി​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ