ജീ​വി​ത ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക ന​ഗ​ര​ങ്ങ​ളി​ൽ ഹാം​ബ​ർ​ഗ് പ​ത്താ​മ​ത്
Friday, August 18, 2017 4:30 AM IST
ഹാം​ബ​ർ​ഗ്: ജീ​വി​ത ചെ​ല​വ് ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​പ്പോ​ൾ ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് പ​ത്താം സ്ഥാ​നം നി​ല​നി​ർ​ത്തി.

2017 ഗ്ലോ​ബ​ൽ ലി​വ​ബി​ലി​റ്റി റി​പ്പോ​ർ​ട്ടി​ലാ​ണ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ 140 ന​ഗ​ര​ങ്ങ​ളെ​യാ​ണ് ഇ​ക്ക​ണോ​മി​സ്റ്റ്സ് ഇ​ന്‍​റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​നാ​ണ് ഒ​ന്നാം സ്ഥാ​നം. സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സ് ആ​ണ് ഏ​റ്റ​വും പി​ന്നി​ൽ. ആ​കെ നൂ​റ് റേ​റ്റിം​ഗ് പോ​യി​ന്‍​റി​ൽ ഹാം​ബ​ർ​ഗ് നേ​ടി​യ​ത് 95 പോ​യി​ന്‍​റാ​ണ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലും 100 പോ​യി​ന്‍​റും ഹാം​ബ​ർ​ഗ് സ്വ​ന്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ