ലെറ്റർകെന്നിയിൽ ഓണം ആഘോഷിച്ചു
ഡബ്ലിൻ : ഡോണിഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ലെറ്റർകെന്നിയിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. അസോസിയേഷന്‍റെ ഒൻപതാമത് ഓണാഘോഷപരിപാടിയിൽ ഇരുനൂറിലേറെപേർ പങ്കെടുത്തു. മാവേലിക്ക് വരവേല്പ്, ഓണസദ്യ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

റിപ്പോർട്ട് ജയ്സണ്‍ കിഴക്കയിൽ