എം​കെ​സി​എ​യ്ക്ക് ന​വ​നേ​തൃ​ത്വം; ജി​ജി എ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റ്, ജി​ജോ കി​ഴ​ക്കേ​കാ​ട്ടി​ൽ സെ​ക്ര​ട്ട​റി
Monday, January 22, 2018 11:34 PM IST
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി ജി​ജി എ​ബ്ര​ഹാ​മും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജി​ജോ കി​ഴ​ക്കേ​കാ​ട്ടി​ലും, ട്ര​ഷ​റ​റാ​യി ടോ​മി തോ​മ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സു​നു ഷാ​ജി വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷാ​ജി മാ​ത്യു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, റോ​യ് മാ​ത്യു ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ബി​ജു. പി. ​മാ​ണി​യാ​ണ് പു​തി​യ ക​ൾ​ച്ച​റ​ൽ കോ​ഡി​നേ​റ്റ​ർ. റെ​ജി മ​ട​ത്തി​ലേ​ട്ട്, തോ​മ​സ് ജോ​ണ്‍ എ​ന്നി​വ​ർ അ​ഡ്വൈ​സ​ർ​മാ​രാ​കും.

യു​കെ​കെ​സി​എ വി​മ​ൻ​സ് ഫോ​റ​ത്തി​ലേ​ക്ക് എം​കെ​സി​എ​യു​ടെ പ്ര​തി​നി​ധി​യാ​യി നി​യ​മി​ത​യാ​യ ജെ​സി​മോ​ൾ ബൈ​ജു​വി​നെ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എം​കെ​സി​എ വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റാ​യി ലി​സി ജോ​ർ​ജും, സെ​ക്ര​ട്ട​റി​യാ​യി ബി​ന്ദു മേ​യ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​തി​യ​താ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ക​മ്മി​റ്റി​യു​ടെ ക​ർ​മ്മ പ​രി​പാ​ടി​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്ര​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക വ​ഴി ക്രി​സ്തീ​യ മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു മു​ന്നോ​ട്ട് പോ​വു​ക​യും, ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ലെ ഐ​ക്യ​വും സ​ഹ​ക​ര​ണ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​ക​യും ചെ​യ്യു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​ജി എ​ബ്ര​ഹാം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്. ആ​ദ്യ​ത്തെ ര​ക്ത​ദാ​ന ക്യാ​ന്പ് ഫെ​ബ്രു​വ​രി നാ​ലി​ന് ഹാ​ൾ മാ​ർ​ക്ക് ഹോ​ട്ട​ൽ, ഹാ​ൻ​ഡ്സ്ഫോ​ർ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് മാ​ഞ്ച​സ്റ്റ​റി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു​മു​ള്ള എ​ല്ലാ സം​ഘ​ട​നാം​ഗ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​പ്ര​ധാ​ന​മാ​യ രീ​തി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ര​ക്ത​ദാ​ന ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. ക്നാ​നാ​യ വി​ശ്വാ​സി​ക​ളു​ടെ ആ​ദ്ധ്യാ​ത്മി​ക​വും, ഭൗ​തി​ക​വു​മാ​യ വ​ള​ർ​ച്ച ല​ക്ഷ്യം​വ​ച്ചു കൊ​ണ്ടും സ​ഹോ​ദ​ര ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം സ്ഥാ​പി​ച്ച് മു​ന്നോ​ട്ട് പോ​വു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​പ്പം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​വും, സ​ഹ​ക​ര​ണ​വും എ​ല്ലാ ക്നാ​നാ​യ​ക്കാ​രി​ൽ നി​ന്ന് ഉ​ണ്ടാ​വ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ജി​ജോ കി​ഴ​ക്കേ​കാ​ട്ടി​ൽ അ​ഭ്യ​ർ​ത്ഥി​ച്ചു.