ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 യു​ടെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്താ​ൻ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം
Tuesday, January 23, 2018 10:26 PM IST
ബ​ർ​മിം​ഗ്ഹാം: ഗ​ർ​ഷോം ടി​വി യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3യു​ടെ ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​ർ 11ന് ​ബ​ർ​മിം​ഗ്ഹാ​മി​ന​ടു​ത്തു​ള്ള വൂ​ള​റാം​പ്റ്റ​ണി​ൽ ന​ട​ന്ന ആ​ദ്യ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ആ​ദ്യ റൗ​ണ്ടാ​യ ന്ധ​ഇ​ഷ്ട​ഗാ​ന​ന്ധ റൗ​ണ്ടി​ന്‍റെ സം​പ്രേ​ക്ഷ​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. അ​ടു​ത്ത റൗ​ണ്ട് 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ​ക​ളി​ൽ​നി​ന്നു​ള്ള ഹൃ​ദ്യ​ഗാ​ന​ങ്ങ​ൾ​ക്കാ​യാ​ണ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

മ​ത്സ​രാ​ർ​ത്ഥി​ക​ളാ​യ പ​തി​ന​ഞ്ച് ഗാ​യ​ക​രി​ൽ മൂ​ന്നു​പേ​ർ ഈ ​റൗ​ണ്ട് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സ്റ്റാ​ർ സിം​ഗ​റി​ൽ​നി​ന്നും പു​റ​ത്താ​കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സ്വാ​ഭാ​വി​ക​മാ​യും ഒ​രു ജീ​വ·​ര​ണ പോ​രാ​ട്ട​മാ​യി​രി​ക്കും ര​ണ്ടാം റൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ നാം ​കാ​ണു​ക. ഈ ​റൗ​ണ്ടി​ലെ ആ​ദ്യ എ​പ്പി​സോ​ഡി​ൽ പാ​ടാ​നെ​ത്തു​ന്ന​ത് ക​ട​ൽ​ക​ട​ന്ന് മ​ത്സ​രി​ക്കാ​നെ​ത്തി​യ ജാ​സ്മി​ൻ പ്ര​മോ​ദ് (ഡ​ബ്ലി​ൻ), സോ​ളി​ഹ​ള്ളി​ൽ​നി​ന്നു​ള്ള ആ​ന്‍റ​ണി തോ​മ​സ്, കെ​ൻ​റ്റി​ൽ​നി​ന്നു​ള്ള അ​നു ജോ​സ് എ​ന്നി​വ​രാ​ണ്.

യു​ക്മ​യു​ടെ ഏ​റ്റ​വും ജ​ന​കീ​യ​മാ​യ പ്രോ​ഗ്രാം എ​ന്ന​നി​ല​യി​ലേ​ക്ക് വ​ള​ർ​ന്നു ക​ഴി​ഞ്ഞ സ്റ്റാ​ർ​സിം​ഗ​ർ പ്രോ​ഗ്രാ​മി​നെ യു​കെ​യി​ലെ എ​ന്ന​ല്ല യൂ​റോ​പ്പി​ലെ ത​ന്നെ മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്ന​ത് യു​ക്മ​യ്ക്കും ഗ​ർ​ഷോം ടി​വി​യ്ക്കും ഏ​റെ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. പ്ര​വാ​സ​ത്തി​ന്‍റെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​തു​പോ​ലെ പ്രൊ​ഫ​ഷ​ണ​ലാ​യി ന​ട​ത്തു​ന്ന മ്യു​സി​ക് റി​യാ​ലി​റ്റി ഷോ​യു​ടെ വി​ജ​യം വ​രും​കാ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​വും ക​രു​ത്തും പ​ക​രും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.