അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് 15 മു​ത​ൽ
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ബം​ഗ​ളൂ​രു അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ​ച്ച് 15 മു​ത​ൽ 19 വ​രെ ധ​ർ​മാ​രാം ്രെ​കെ​സ്റ്റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. മാ​ർ​ച്ച് 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദി​വ്യ​ബ​ലി​യോ​ടെ ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​കും. ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.

ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രി​ക്കും. മാ​ണ്ഡ്യ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ആ​ലു​ക്ക, റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, ചാ​ൻ​സ​ല​ർ ജോ​മോ​ൻ കോ​ല​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. രൂ​പ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക്് മ​ഠ​ത്തി​ൽ സി​എം​ഐ, ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ കെ.​പി. ചാ​ക്ക​പ്പ​ൻ, സെ​ക്ര​ട്ട​റി സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

എ​ല്ലാ ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ലും കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ക​ണ്‍​വ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.