സ്റ്റീ​വ​നേ​ജി​ൽ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം ന​യി​ക്കു​ന്ന നോ​ന്പു​കാ​ല ഒ​രു​ക്ക ധ്യാ​നം ശ​നി​യാ​ഴ്ച
Tuesday, February 13, 2018 11:23 PM IST
സ്റ്റീ​വ​നേ​ജ്: ദൈ​വ​ത്തി​ലേ​ക്കു ഹൃ​ദ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി തു​റ​ക്ക​പ്പെ​ടു​വാ​നും, ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ അ​വ​സ​ര​ങ്ങ​ളി​ലൂ​ടെ മാ​ന​സാ​ന്ത​ര​ത്തി​ലേ​ക്കു ന​യി​ക്ക​പ്പെ​ടു​വാ​നും ദാ​ന​മാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന ഗു​ണ​ങ്ങ​ളെ ശ​ക്ത​മാ​ക്കു​വാ​നും ക​രു​ണ​യു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നി​ടു​ന്ന വ​ലി​യ നോ​ന്പ് കാ​ല​ത്തി​ലൂ​ടെ ഒ​രു​ങ്ങി യാ​ത്ര ചെ​യ്യു​വാ​ൻ സ്റ്റീ​വ​നേ​ജി​ൽ അ​വ​സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​ന​സി​ക​മാ​യും, ആ​ൽ​മീ​യ​മാ​യും ന​മ്മെ സ​ജ്ജ​മാ​ക്കി മ​ര​ണ​ത്തി​ൽ വി​ജ​യം നേ​ടി​യ ക്രി​സ്തു​വോ​നോ​ടൊ​പ്പം നോ​ന്പു​കാ​ല​ത്തി​ന്‍റെ വി​ശു​ദ്ധി​യി​ലും ഈ​സ്റ്റ​റി​ന്‍റെ പ്രൗ​ഢി​യി​ലും ആ​യി​രി​ക്കു​വാ​ൻ നോ​ന്പു​കാ​ല ഒ​രു​ക്ക ധ്യാ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യി​ൽ സ്പി​രി​ച്വ​ൽ കോ​ർ​ഡി​നേ​റ്റ​റും ബ്രെ​ൻ​ഡ്വു​ഡ് ചാ​പ്ലൈ​ൻ, ധ്യാ​ന​ഗു​രു, മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ല​ണ്ട​ൻ വാ​ൽ​ത്തം​സ്റ്റോ മു​ഖ്യ കാ​ർ​മ്മി​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ള​മാ​ണ് സ്റ്റീ​വ​നേ​ജി​ൽ ഒ​രു​ക്ക ധ്യാ​നം ന​യി​ക്കു​ക.

നോ​ന്പു​കാ​ല ഒ​രു​ക്ക ധ്യാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും, ദൈ​വ​ക​രു​ണ​യു​ടെ ഉ​റ​വ​യി​ൽ നി​ന്നും ആ​വോ​ളം സ​ന്തോ​ഷം നു​ക​രു​വാ​നും ഈ ​ധ്യാ​നം അ​നു​ഗ്ര​ഹീ​ത​മാ​ക​ട്ടെ എ​ന്ന് ല​ണ്ട​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റും, പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജു​മാ​യ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ആ​ശം​സി​ച്ചു.

സ്റ്റീ​വ​നേ​ജ് ബെ​ഡ്വെ​ൽ ക്ര​സ​ന്‍റി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഫെ​ബ്രു​വ​രി 17 നു ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വും, ചാ​യ​യും സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്നു​ണ്ട്. തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ലേ​ക്കു ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം പ​ള്ളി​ക്ക​മ്മി​റ്റി ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

പ​ള്ളി​യു​ടെ വി​ലാ​സം: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യം,
ബെ​ഡ്വെ​ൽ ക്ര​സ​ന്‍റ്, എ​സ്ജി1 1എ​ൽ ഡ​ബ്ല്യൂ.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ