ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ൽ നോ​ന്പു​കാ​ല കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Friday, February 16, 2018 10:18 PM IST
ബ്രി​സ്റ്റോ​ൾ: ഉ​പ​വാ​സ​ത്തി​ന്‍റെ​യും പ്രാ​ർ​ത്ഥ​ന​യു​ടെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നോ​ന്പു​കാ​ല കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ൽ ഫെ​ബ്രു​വ​രി 16 വെ​ള്ളി​യാ​ഴ്ച മു​ത​ൽ മാ​ർ​ച്ച് 25 വ​രെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടും.

""അ​പ്പോ​ൾ ന​മ്മു​ടെ എ​ല്ലാ ധാ​ര​ണ​യെ​യും അ​തി​ലം​ഘി​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ സ​മാ​ധാ​നം നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും യേ​ശു​ക്രി​സ്തു​വി​ൽ കാ​ത്തു കൊ​ള്ളും(​ഫി​ലി: 4:7)''

പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും ബൈ​ബി​ൾ പ​ണ്ഡി​ത​നും ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കോ​ർ​ഡി​നേ​റ്റ​റും കു​രി​യം​ഗ​വു​മാ​യ ഫാ. ​ടോ​ണി പ​ഴ​യ​ക​ളം സി​എ​സ്ടി​യും വേ​ൾ​ഡ് മി​ഷ​ൻ ഫീ​സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നും പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും വ​ച​ന​പ്ര​ഘോ​ക​നു​മാ​യ ബ്ര. ​സ​ണ്ണി സ്റ്റീ​ഫ​നും ചേ​ർ​ന്നു ധ്യാ​ന​ങ്ങ​ൾ ന​യി​ക്കു​ന്നു.

ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ലെ എ​ല്ലാ​വ​ർ​ക്കും ഒ​രു ധ്യാ​ന​മെ​ങ്കി​ലും ല​ഭ്യ​മാ​ക്ക​ത്ത​ക്ക രീ​തി​യി​ൽ ഈ ​വ​ർ​ഷ​ത്തെ നോ​ന്പു​കാ​ല വാ​ർ​ഷി​ക​ധ്യാ​നം 12 സെ​ന്‍റ​റു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ന​മ്മു​ടെ യേ​ശു​ക്രി​സ്തു ത​ന്‍റെ പീ​ഢാ​നു​ഭ​ത്തി​ലൂ​ടെ​യും കു​രി​ശു​മ​ര​ണ​ത്തി​ലൂ​ടെ​യും നേ​ടി​യ ര​ക്ഷ​യെ വീ​ണ്ടും ധ്യാ​നി​ക്കു​ന്ന കാ​ല​മാ​ണ് നോ​ന്പ്. ഉ​ത്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം ന​മു​ക്ക് നേ​ടി ത​രു​ന്ന ര​ക്ഷാ​ക​ര സ​ത്യ​ങ്ങ​ളെ ക്രൂ​ശി​ത​നോ​ടു ചേ​ർ​ത്തു പി​ടി​ച്ചു ന​മു​ക്ക് ധ്യാ​നി​ക്കാം. ഈ ​ധ്യാ​ന​ങ്ങി​ൽ ഒ​ന്നി​ലെ​ങ്കി​ലും പ​ങ്കെ​ടു​ത്ത് പ​രി​ശു​ദ്ധാ​ത്മ​വി​ന്‍റെ വ​ര​ദാ​ന ഫ​ല​ങ്ങ​ളാ​ൽ അ​ഭി​ഷേ​കി​ത​രാ​കാ​നും വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ നി​റ​യു​വാ​നു​മാ​യി ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​പോ​ൾ വെ​ട്ടി​കാ​ട് സി​എ​സ്ടി എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ധ്യാ​ന വി​ശ​ദാം​ശ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന പ്ര​കാ​രം

Plymouth Feb 16-17
Exeter Feb 16-17
Swansea Feb 19-20
Newport Feb 24-35
Bath March 2
Gloucester March 3-4
Taunton March 10-11
Swindon March 10
Cardiff March 16-17
W. Supermare MArch 20-21
Bristol March 23-24
Yovil March 25

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

ഫി​ലി​പ്പ് ക​ണ്ടോ​ത്ത്: 07703063836 (Trustee SMBCR)
റോ​യി സെ​ബാ​സ്റ്റ്യ​ൻ: 07862701046 (Joint Trustee) SMBCR

റി​പ്പോ​ർ​ട്ട്: ഗ്രേ​സ് മേ​രി