പ്രവാസികൾക്ക് ആധാർ, പാൻകാർഡ് ലിങ്കിംഗ് ബാധകമല്ല
Wednesday, February 21, 2018 12:56 AM IST
ഫ്രാങ്ക്ഫർട്ട്-മുംബൈ: ജൂലൈ ഒന്നു മുതൽ പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് എൻആർഐ (നോണ്‍ റസിഡന്‍റ് ഇന്ത്യൻ) വിഭാഗക്കാരെ ഉപാധികളോടെ ഒഴിവാക്കി.

ആദായ നികുതി നിയമത്തിലെ സെക്ക്ഷൻ 139 എ പ്രകാരമാണ് നടപടി. ഇന്ത്യൻ ആദായ നികുതി നിയമമനുസരിച്ച് ഇന്ത്യൻ പൗരത്വം ഇല്ലാത്തവർ, 80 വയസിനു മുകളിൽ പ്രായമുള്ളവർ, ആസാം, ജമ്മുകാഷ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളർ എന്നിവർക്കും ആധാർ കാർഡ് പാൻകാർഡുമായി ലിങ്ക് ചെയ്യുന്നതിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് ജോണ്‍