മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ചാ​പ്ല​ൻ​സി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണം
Wednesday, March 21, 2018 8:13 PM IST
മാ​ഞ്ച​സ്റ്റ​ർ: ലി​വ​ർ​പൂ​ൾ, ഷെ​ഫീ​ൽ​ഡ്, മാ​ഞ്ച​സ്റ്റ​ർ ചാ​പ്ല​ൻ​സി​ക​ളി​ലു​ള്ള വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​ശു​ദ്ധ വാ​രാ​ച​ര​ണ ശു​ശ്രൂ​ഷ​ക​ൾ ര​ണ്‍ സ്ഥ​ല​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഓ​ശാ​ന​യു​ടെ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് യൂ​റോ​പ്പി​ന്‍റെ​യും ഓ​ഷ്യാ​ന​യു​ടെ​യും ചു​മ​ത​ല​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് നേ​തൃ​ത്വം ന​ൽ​കും. കു​ർ​ബാ​ന​യു​ടെ പ​രി​സ​മാ​പ്തി​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ എം​സി​വൈ​എ​മ്മി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ഭി. പി​താ​വ് തി​രി​തെ​ളി​യി​ക്കും.

ഓ​ശാ​ന, ദുഃ​ഖ​വെ​ള്ളി, ഉ​യി​ർ​പ്പ്, തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ നോ​ർ​ത്തെ​ൻ​ഡ​നി​ലു​ള്ള സെ​ന്‍റ് ഹി​ൽ​ഡാ ദൈ​വാ​ല​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഓ​ശാ​ന​യു​ടെ ശു​ശ്രൂ​ഷ​ക​ൾ 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ 30നു ​രാ​വി​ലെ 8.30നും ​ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പ് തി​രു​നാ​ളി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ 31ന് ​രാ​ത്രി 8ന് ​ആ​രം​ഭി​ക്കും.

Address: St. Hilda Rc Church, 66 Kenworthy Lane MZ2 4EF

പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ൾ 29 വ്യാ​ഴാ​ഴ്ച നാ​ലി​ന് ലി​വ​ർ​പൂ​ൾ ബ്രോ​ഡ്ഗ്രി​നി​ലു​ള്ള ഓ​ൾ സെ​യി​ന്‍റ്സ് ദൈ​വാ​ല​യ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

Address: All Saints church Broad green, LI3 5SH

ക​ഷ്ടാ​നു​ഭ​വ ആ​ച​ര​ണ​ത്തി​ന്‍റെ എ​ല്ലാ ശു​ശ്രൂ​ഷ​ക​ളി​ലും വി. ​കു​ർ​ബാ​ന​യി​ലും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ര​ഞ്ജി​ത്ത് മ​ഠ​ത്തി​പ​റ​ന്പി​ൽ- 07714380575
രാ​ജു ചെ​റി​യാ​ൻ- 07443630066

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്