വിഷുവിന് കേരള ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍
Wednesday, April 4, 2018 8:29 PM IST
ബംഗളൂരു: വിഷു അവധിയോടനുബന്ധിച്ച് കേരള ആര്‍ടിസി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 22 സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തും. യാത്രാത്തിരക്ക് കൂടുതലുള്ള12,13 തീയതികളിലാണ് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത്. തിരക്കനുസരിച്ച് കൂടുതല്‍ ബസുകള്‍ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് കേരള ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്‌പെഷല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 15, 16 തീയതികളിലായിരിക്കും സ്‌പെഷല്‍ സര്‍വീസുകള്‍.

വിഷുത്തിരക്കിനോടനുബന്ധിച്ച് 13ന് കര്‍ണാടക ആര്‍ടിസി ഏഴ് സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എറണാകുളം, തൃശൂര്‍, കോട്ടയം, പാലക്കാട്, മൂന്നാര്‍, കുമളി എന്നിവിടങ്ങളിലേക്കാണ് സ്‌പെഷല്‍ സര്‍വീസുകള്‍. തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കും.

കേരള ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍

വൈകുന്നേരം 6.05ന് ബംഗളൂരു കോട്ടയം ഡീലക്‌സ് (കുട്ട, മാനന്തവാടി വഴി)
6.30ന് ബംഗളൂരു എറണാകുളം ഡീലക്‌സ് (കുട്ട, മാനന്തവാടി വഴി)
7.15ന് ബംഗളൂരു തൃശൂര്‍ ഡീലക്‌സ് (കുട്ട, മാനന്തവാടി വഴി)
9.01ന് ബംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് (ഇരിട്ടി, മട്ടന്നൂര്‍ വഴി)
9.10ന് ബംഗളൂരു കോഴിക്കോട് ഡീലക്‌സ് (കുട്ട, മാനന്തവാടി വഴി)
9.25ന് ബംഗളൂരു കോഴിക്കോട് എക്‌സ്പ്രസ് (കുട്ട, മാനന്തവാടി വഴി)
9.35ന് ബംഗളൂരു കോഴിക്കോട് ഡീലക്‌സ് (കുട്ട, മാനന്തവാടി വഴി)
9.40ന് ബംഗളൂരു കണ്ണൂര്‍ ഡീലക്‌സ് (തലശേരി വഴി)
9.50ന് ബംഗളൂരു കണ്ണൂര്‍ ഡീലക്‌സ് (ഇരിട്ടി, മട്ടന്നൂര്‍ വഴി)
10.15ന് ബംഗളൂരു പയ്യന്നൂര്‍ എക്‌സ്പ്രസ് (ചെറുപുഴ വഴി)
11.55ന് ബംഗളൂരു സുല്‍ത്താന്‍ ബത്തേരി സൂപ്പര്‍ ഫാസ്റ്റ്