യുക്മ നാഷണൽ കായിക മേള ജൂലൈ 14 ന്
Saturday, May 12, 2018 8:34 PM IST
ലണ്ടൻ: യുകെ മലയാളികൾക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിന് യുക്മ നടത്തിവരുന്ന പ്രവർത്തന പരിപാടികളുടെ ഭാഗമായ യുക്മ നാഷണൽ കായിക മാമാങ്കത്തിന് ജൂലൈ 14 നു ബർമിംഗ്ഹാമിലെ വിൻഡ് ലി ലെഷർ സെന്‍റർ വേദിയാകും.

മുൻ വർഷങ്ങളിലെ പോലെ ഓരോ റീജണുകളും അംഗഅസോസിയേഷനുകളും നാഷണൽ കായിക മേളക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജണൽ കായിക മേളകൾ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു. റീജണൽ കായിക മേളയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് നാഷണൽ കായികമേളയിൽ പങ്കെടുക്കാൻ അർഹത.

കിഡ്സ്, സബ്ജൂണിയർ, ജൂണിയർ, സീനിയർ, അഡൾട്സ്, സൂപ്പർ സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്ത്രീകൾക്കും പുരുഷ·ാർക്കും കുട്ടികൾക്കും പ്രത്യേകമായി 50,100,200, 800 മീറ്റർ ഓട്ട മത്സരങ്ങളും ഷോട്ട്പുട്ട്, ലോംഗ്ജംപ് മത്സരങ്ങളും റിലേ മൽസരങ്ങളുമാണ് പ്രധാനമായും അരങ്ങേറുന്നത്. ദേശീയ വടം വലി മത്സരമാണ് മേളയിലെ പ്രധാന ആകർഷണം. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

വടംവലി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന റീജണും അസോസിയേഷനും എവർറോളിംഗ് ട്രോഫികളും സമ്മാനിക്കും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ അറിയുന്നതിനോ മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനോ യുക്മ വെബ്സൈറ്റ് സന്ദർശിക്കുക.

വിവരങ്ങൾക്ക്: സുരേഷ് കുമാർ 07903986970.

വിലാസം:Windley Leisure Center, Clifton Road,Sutton Coldfield, Birmingham, B73 6EB.

റിപ്പോർട്ട്: ബാല സജീവ്കുമാർ