ഗ​ർ​ഷോം ടി​വി യു​ക്മ സൂ​പ്പ​ർ ഡാ​ൻ​സ​ർ റി​യാ​ലി​റ്റി ഷോ
Monday, May 14, 2018 11:16 PM IST
ല​ണ്ട​ൻ: പ​ത്താം വ​യ​സി​ലേ​ക്കു എ​ത്തു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യാ യു​ക്മ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

എ​ട്ടു വ​ർ​ഷ​മാ​യി ന​ട​ന്നു വ​രു​ന്ന യു​ക്മ റീ​ജ​ണ​ൽ നാ​ഷ​ണ​ൽ ക​ലാ​മേ​ള​ക​ളി​ലെ വി​ധി നി​ർ​ണ​യ​ത്തി​ലൂ​ടെ നാ​ട്യ​മ​യൂ​ര​ങ്ങ​ളെ​യും നാ​ട്യ തി​ല​ക​ങ്ങ​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ യു​ക്മ​യി​ലെ അം​ഗ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി ഒ​തു​ങ്ങി​യി​രു​ന്ന ഈ ​ക​ലാ​മേ​ള​ക​ൾ​ക്ക് ഉ​പ​രി​യാ​യി യു​കെ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക്കും അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു ഏ​ക​ദി​ന പ​രി​പാ​ടി​യാ​യി യു​ക്മ സൂ​പ്പ​ർ ഡാ​ൻ​സ​ർ എ​ന്ന പ​രി​പാ​ടി മു​ൻ​കാ​ല​ങ്ങ​ളി​ൽ യു​ക്മ ന​ട​ത്തി വ​ന്നി​രു​ന്നു. അ​തി​ൽ നി​ന്നും ആ​ശ​യം ഉ​ൾ​കൊ​ണ്ട് യു​ക്മ സ്റ്റാ​ർ സിം​ഗ​ർ റി​യാ​ലി​റ്റി ഷോ​യു​ടെ മാ​തൃ​ക​യി​ൽ യൂ​റോ​പ്പി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ൽ യു​ക്മ​യും ഗ​ർ​ഷോം ടി​വി​യും സം​യു​ക്ത​മാ​യി ഈ ​വ​ർ​ഷം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ’’ഗ​ർ​ഷോം ടി​വി യു​ക്മ സൂ​പ്പ​ർ ഡാ​ൻ​സ​ർ’’.

യു​കെ ഉ​ൾ​പ്പെ​ടെ യൂ​റോ​പ്പി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി ഓ​ഡി​ഷ​ൻ ന​ട​ത്തി അ​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക പെ​ടു​ന്ന പ്ര​തി​ഭ​ക​ൾ​ക്കാ​ണ് ഈ ​റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ അ​വ​സ​രം ന​ൽ​കു​ന്ന​ത്. യു​കെ​യി​ലെ ല​ണ്ട​നി​ലും ലെ​സ്റ്റ​റി​ലും , അ​യ​ർ​ല​ണ്ടി​ൽ ഡ​ബ്ലി​നി​ലും, സ്വി​റ്റ്സ​ർ​ലാ​ന്‍റി​ലെ സൂ​റി​ച്ചി​ലും ആ​യി ഓ​ഡി​ഷ​നു​ക​ൾ ന​ട​ത്ത​പ്പെ​ടും. ഓ​ഡി​ഷ​ൻ തീ​യ​തി അ​പേ​ക്ഷി​ക്കു​ന്ന മ​ത്സ​രാ​ത്ഥി​ക​ളെ അ​റി​യി​ക്കു​ന്ന​താ​ണ്. പെ​ർ​ഫോ​മ​ൻ​സി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക പെ​ടു​ന്ന​വ​രെ ഏ​കാം​ഗ​മാ​യും ഗ്രൂ​പ്പു​ക​ള​യാ​യും സെ​മി ക്ലാ​സി​ക്ക​ൽ , സി​നി​മാ​റ്റി​ക്, ബോ​ളി​വു​ഡ്, ഫ്യൂ​ഷ​ൻ , ഫ്രീ​സ്റ്റൈ​ൽ തു​ട​ങ്ങി​യ വി​വി​ധ ഇ​നം നൃ​ത്ത ക​ലാ രൂ​പ​ങ്ങ​ൾ പ്ര​ഗ​ത്ഭ​രാ​യ വി​ധി ക​ർ​ത്താ​ക്ക​ളു​ടെ മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​ത​ര​ണ മി​ക​വി​ന് അ​നു​സൃ​ത​മാ​യി അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ്.

എ​ല്ലാ റൗ​ണ്ടു​ക​ളും പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ഫൈ​ന​ലി​ൽ എ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും. മാ​ഞ്ച​സ്റ്റ​റി​ൽ വ​ച്ചു ന​ട​ത്തു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ ന​ർ​ത്ത​ക​ർ ആ​യി​രി​ക്കും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തു​ക. ഫൈ​ന​ലി​ൽ എ​ത്തു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ അ​വ​രു​ടെ മു​ൻ​പി​ലാ​ണ് സ്വ​ന്തം ക​ഴി​വ് തെ​ളി​യി​ക്കേ​ണ്ട​ത്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും കാ​ഷ് പ്രൈ​സും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

12നും 20 ​നും വ​യ​സി​ന​മി​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ണ്‍,പെ​ണ്‍ ഭേ​ദ​മെ​ന്യേ ഏ​തൊ​രു യൂ​റോ​പ്പ് മ​ല​യാ​ളി​ക്കും ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ഒ​ഡി​ഷ​നി​ൽ നി​ന്നും വി​ധി നി​ർ​ണ്ണ​യം ന​ട​ത്തി ഇ​രു​പ​ത് പേ​രെ​യാ​ണ് പി​ന്നീ​ടു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. യൂ.​കെ​യി​ലെ നാ​ലു ന​ഗ​ര​ങ്ങ​ളി​ൽ വ​ച്ച് ലൈ​വ് ആ​യി സ്റ്റേ​ജി​ൽ വ​ച്ചാ​യി​രി​ക്കും തു​ട​ക്കം മു​ത​ൽ എ​ല്ലാ റൗ​ണ്ടു​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക. ഈ ​മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം ചി​ത്രീ​ക​രി​ക്കു​ക​യും എ​ല്ലാ ആ​ഴ്ച​ക​ളി​ലും ഗ​ർ​ഷോം ടി​വി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും. എ​ല്ലാ സ്റ്റേ​ജി​ലും ര​ണ്ടു റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക.

യു​ക്മ സ്റ്റാ​ർ സി​ങ്ങ​ർ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വേ​ദി​യി​ൽ വ​ച്ചു സൂ​പ്പ​ർ ഡാ​ൻ​സ​ർ റി​യാ​ലി​റ്റി ഷോ​യു​ടെ തി​രി തെ​ളി​യും. യു​ക്മ സൂ​പ്പ​ർ ഡാ​ൻ​സ​റി​ന്‍റെ ചീ​ഫ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ദീ​പ ജേ​ക്ക​ബ് , യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കു​ഞ്ഞു​മോ​ൻ ജോ​ബ് എ​ന്നി​വ​ർ ആ​യി​രി​ക്കു​മെ​ന്ന് യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് അ​റി​യി​ച്ചു.

മ​ത്സ​ര​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​നാ​യി യു​ക്മ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് (07883068181) ചീ​ഫ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ:​ദീ​പ ജേ​ക്ക​ബ് (07792763067 ) കു​ഞ്ഞു​മോ​ൻ ജോ​ബ് (07828976113) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ൾ ഇ​തി​നോ​ടൊ​പ്പ​മു​ള്ള ഓ​ണ്‍​ലൈ​ൻ ഫോം ​പൂ​രി​പ്പി​ക്കേ​ണ്ട​താ​ണ്

https://www.emailmeform.com/builder/form/bG4uLakAE26b18zI6X8