ജ​ർ​മ​നി​യി​ൽ ക​ത്തോ​ലി​ക്കാ ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു
Monday, May 14, 2018 11:20 PM IST
ബ​ർ​ലി​ൻ: നൂ​റ്റി​ഒ​ന്നാ​മ​ത് ജ​ർ​മ​ൻ ക​ത്തോ​ലി​ക്കാ​ദി​നം ജ​ർ​മ​നി​യി​ലെ മ്യു​ൻ​സ്റ്റ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മേ​യ് 9 ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

13 ന് ​സ​മാ​പ​ന​ദി​ന​ത്തി​ലെ ദി​വ്യ​ബ​ലി​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ജ​ർ​മ​ൻ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​നും മ്യൂ​ണി​ക്കി​ലെ ക​ർ​ദി​നാ​ളു​മാ​യ റെ​യ്നാ​ർ​ഡ് മാ​ർ​ക്സ് സ​മാ​പ​ന ദി​ന​ത്തി​ലെ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി. അ​ദ്ദേ​ഹം ന​ട​ത്തി​യ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ദൈ​വ​ത്തോ​ടു ചേ​ർ​ന്നു നി​ന്ന് സ​മാ​ധാ​നം കൈ​വ​രാ​ൻ പ്രാ​ർ​ത്ഥി​യ്ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യാ​നി​ക​ളും ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളും സ​മാ​ധാ​ന​ത്തി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. ജ​ർ​മ​നി​യി​ൽ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ൽ ക​ർ​ദ്ദി​നാ​ൾ ആ​ശ​ങ്ക അ​റി​യി​ച്ചു. ജ​ന​സം​ഖ്യ​യു​ടെ 28 ശ​ത​മാ​നം ക​ത്തോ​ലി​ക്ക​രും 26 ശ​ത​മാ​നം പ്രൊ​ട്ട​സ്റ്റ​ന്‍റു​കാ​രു​മാ​ണ് ജ​ർ​മ​നി​യി​ലു​ള്ള​ത്. ജ​ർ​മ​നി​യി​ലെ ആ​കെ ജ​ന​സം​ഖ്യ 82,67 മി​ല്യ​ണാ​ണ്.

കൊ​ളോ​ണ്‍ ക​ർ​ദി​നാ​ൾ റെ​യ്ന​ർ വോ​ൾ​ക്കി​യും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ക​ത്തോ​ലി​ക്ക​രു​ടെ പ്രൊ​ട്ട​സ്റ്റ​ന്‍റ് പ​ങ്കാ​ളി​ക​ൾ​ക്ക് കു​ർ​ബാ​ന കൈ​ക്കൊ​ള്ളാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം നാ​ലി​ൽ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

ര​ണ്ടാം ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചാ​ൻ​സ​ല​ർ മെ​ർ​ക്ക​ൽ എ​ത്തി​യി​രു​ന്നു. മ്യൂ​ൻ​സ്റ്റ​ർ രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന സി​എം​ഐ അം​ഗ​വും ഓ​ൾ​ഡെ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡേ​വീ​സ് ഇ​ല​ഞ്ഞി​യ്ക്ക​ൽ ഉ​ച്ച​യ്ക്ക് 12.30 ന് ​സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. എ​ല്ലാ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​യ്ക്ക​ലാ​ണ് ജ​ർ​മ​നി​യി​ൽ ക​ത്തോ​ലി​ക്കാ ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത ആ​ഘോ​ഷം 2020ൽ ​വെ​സ്റ്റ് ഫാ​ളി​യ സം​സ്ഥാ​ന​ത്തെ ഡോ​ർ​ട്ട്മു​ണ്ടി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ