യൂ​റോ​വി​ഷ​ൻ സം​ഗീ​ത മ​ൽ​സ​രം; ഒ​ന്നാം സ്ഥാ​നം ഇ​സ്ര​യേ​ൽ നേ​ടി
Monday, May 14, 2018 11:28 PM IST
ബ​ർ​ലി​ൻ: 63-ാമ​ത് യൂ​റോ​വി​ഷ​ൻ ഗാ​ന മ​ത്സ​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ ഗാ​യി​ക നെ​റ്റ ബാ​ർ​സി​ലാ​യ് ഒ​ന്നാം സ്ഥാ​നം നേ​ടി. ടോ​യ് എ​ന്ന പ്ര​ശ​സ്ത​മാ​യ ഡാ​ൻ​സ് സോം​ഗാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ നെ​റ്റ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ശ​സ്ത​മാ​യ ട്രേ​ഡ് മാ​ർ​ക്ക് ചി​ക്ക​ൻ ഡാ​ൻ​സ് സ​ഹി​ത​മാ​യി​രു​ന്നു പ്ര​ക​ട​നം.

തു​ട​ക്കം മു​ത​ലേ ജേ​താ​വാ​കാ​ൻ ഏ​റെ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന നെ​റ്റ​യ്ക്ക് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ സൈ​പ്ര​സ് പ്ര​തി​നി​ധി​യി​ൽ നി​ന്നു ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ നെ​റ്റ 529 പോ​യി​ന്‍റു നേ​ടി​യ​പ്പോ​ൾ, സൈ​പ്ര​സി​ന്‍റെ എ​ലേ​നി ഫൗ​റീ​ര 436 പോ​യിന്‍റോ​​ടെ ര​ണ്ടാം സ്ഥാ​നം നേ​ടി. ആ​ദ്യ​ത്തെ അ​ഞ്ചു സ്ഥാ​ന​ങ്ങ​ളി​ൽ ഓ​സ്ട്രി​യ(3), ജ​ർ​മ​നി(4/ മി​ഷാ​യേ​ൽ ഷു​ൾ​ട്ടെ), ഇ​റ്റ​ലി(5) എ​ന്നീ രാ​ജ്യ​ങ്ങ​ൾ എ​ത്തി.

ബ്രി​ട്ടീ​ഷ് പ്ര​തി​നി​ധി സൂ​രി​ക്ക് 26 പേ​രി​ൽ ഇ​രു​പ​ത്തി​നാ​ലാം സ്ഥാ​നം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. സ​ദ​സി​യി​ൽ​നി​ന്നു വേ​ദി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഒ​രാ​ൾ സൂ​രി​യു​ടെ പ്ര​ക​ട​നം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ വേ​ദി​യി​ൽ ക​യ​റി​വ​ന്ന് മൈ​ക്രോ​ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സൂ​രി​ക്ക് ഒ​രി​ക്ക​ൽ​ക്കൂ​ടി അ​വ​സ​രം ന​ൽ​കാ​ൻ ജ​ഡ്ജ​സ് ത​യാ​റാ​യി​രു​ന്നെ​ങ്കി​ലും സൂ​രി നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പോ​ർ​ച്ചു​ഗ​ൽ ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ൽ മേ​യ് 12 ന് ​ശ​നി​യാ​ഴ്ച ന​ട​ന്ന ഫൈ​ന​ലി​ൽ 43 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. 10,000 പേ​ർ സ​ന്നി​ഹി​ത​രാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 15,000 പേ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ലൈ​വ് സം​പ്രേ​ക്ഷ​ണ​വും ന​ട​ത്തി​യി​രു​ന്നു. ബെ​ൽ​ജി​യം, ജ​ർ​മ​നി, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​ണ് ജൂ​റി പാ​ന​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 1974 ലെ ​യൂ​റോ​വി​ഷ​ൻ സം​ഗീ​ത മ​ൽ​സ​ര​ത്തി​ൽ വ​ന്നാം സ്ഥാ​നം നേ​ടി​യ​തോ​ടെ​യാ​ണ് അ​ബ്ബ എ​ന്ന സ്വീ​ഡി​ഷ് സം​ഗീ​ത ബാ​ൻ​ഡ് സം​ഗീ​ത ലോ​ക​ത്തി​ന്‍റെ നി​റു​ക​യി​ലെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ