ജ​ർ​മ​നി​യി​ലെ വി​ദേ​ശി​ക​ൾ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം
Thursday, May 17, 2018 10:11 PM IST
ബ​ർ​ലി​ൻ: കു​ടി​യേ​റ്റ​ത്തി​നെ​തി​രേ നി​ല​പാ​ടു​ക​ൾ ശ​ക്ത​മാ​ക്കു​ക​യാ​ണ് ജ​ർ​മ​നി​യി​ലെ പ​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും. എ​ന്നാ​ൽ, കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ​ക്കും പി​ന്തു​ണ ഏ​റി​വ​രു​ന്ന സ​മ​യ​മാ​ണ് മെ​ർ​ക്ക​ലി​ന്‍റെ നാ​ലാ​മൂ​ഴം ഭ​ര​ണം.

ഫ്രീ ​ഡെ​മോ​ക്രാ​റ്റു​ക​ൾ സ്വീ​ക​രി​ച്ച കു​ടി​യേ​റ്റ വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ക്രി​സ് പ്യാ​ക് പ​റ​യു​ന്ന​ത്, അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ജ​ർ​മ​നി​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ ഒ​രു​മ​യോ​ടെ ഉ​റ​ച്ചു നി​ൽ​ക്കാ​നു​ള്ള സ​മ​യം ഇ​താ​ണെ​ന്നാ​ണ്.

കു​ടി​യേ​റ്റ വി​രു​ദ്ധ, തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ അ​ന്പ​ര​പ്പി​ക്കു​ന്ന മു​ന്നേ​റ്റ​മാ​ണ് പ​ല മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ളെ​യും ശ​ക്ത​മാ​യ കു​ടി​യേ​റ്റ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

ജ​ർ​മ​ൻ റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന വെ​യ്റ്റ​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു പ​റ​ഞ്ഞ യെ​ൻ​സ് സ്പാ​ൻ ഇ​പ്പോ​ൾ രാ​ജ്യ​ത്തെ ക്യാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി ആ​രോ​ഗ്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്നു. കു​ടി​യേ​റ്റ​ക്കാ​ർ കാ​ര​ണം കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള​വ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ അ​തു വി​ശ്വ​സി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് പ​ത്തു ശ​ത​മാ​നം കു​റ​ഞ്ഞ കാ​ര്യ​മൊ​ന്നും അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ക​യും ചെ​യ്യു​ന്നു.

കോ​ട​തി​യി​ൽ സ്വ​യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു ജ​ർ​മ​ൻ​കാ​ർ​ക്കു തു​ല്യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ കു​ടി​യേ​റ്റ​ക്കാ​ർ​ക്കും കി​ട്ടു​ന്ന​തി​ൽ പ​ര​സ്യ​മാ​യി രോ​ഷം പ്ര​ക​ടി​പ്പി​ക്കാ​ൻ സി​എ​സ്യു നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ അ​ല​ക്സാ​ൻ​ഡ​ർ ഡോ​ബ്രി​ന്‍റി​ന് ഒ​രു മ​ടി​യു​മി​ല്ല. ജ​ർ​മ​ൻ​കാ​ര​ന​ല്ലെ​ന്നു തോ​ന്നു​ന്ന ആ​രെ​ക്കു​റി​ച്ചും, അ​യാ​ൾ നി​യ​മ​വി​ധേ​യ​മാ​യി ജ​ർ​മ​നി​യി​ൽ ക​ഴി​യു​ന്ന​യാ​ളാ​ണോ എ​ന്നു​റ​പ്പാ​ക്കാ​ൻ ഓ​രോ ജ​ർ​മ​ൻ​കാ​ര​നും അ​വ​കാ​ശ​മു​ണ്ടെ​ന്നാ​ണ് ഫ്രീ ​ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ക്രി​സ്റ്റ്യ​ൻ ലി​ൻ​ഡ്ന​ർ പ​റ​യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ