അയർലൻഡിൽ അബോർഷൻ നിയമം: ഹിതപരിശോധന 25 ന്
Saturday, May 19, 2018 9:13 PM IST
ഡബ്ലിൻ: അയർലൻഡിൽ അബോർഷൻ നിയമം സംബന്ധിച്ച് ഐറിഷ് ജനത 25 ന് വിധിയെഴുതും. അബോർഷൻ നിയമവിധേയമാക്കണമോ എന്നതു സംബന്ധിച്ച് യെസ് പക്ഷവും നോ പക്ഷവും പ്രചാരണരംഗത്ത് സജീവമായി.ഇതിന്‍റെ ന്ധഭാഗമായി രാജ്യത്തിന്‍റെ വിവിധ ന്ധഭാഗങ്ങളിൽ റാലികളും മറ്റു പ്രചാരണ പരിപാടികളും നടന്നു വരുന്നു.

അഭിപ്രായ സർവേകളിൽ യെസ് പക്ഷത്തിനാണു മുൻതൂക്കം. അവസാനഘട്ടത്തിൽ തങ്ങൾ മുന്നേറുമെന്നാണ് നോ പക്ഷക്കാരുടെ വാദം. കത്തോലിക്കാ രാജ്യമായ അയർലൻഡിൽ സ്വവർഗ വിവാഹം 2015 ൽ ഹിതപരിശോധനയിലൂടെ നിയമവിധേയമാക്കി. അന്നു വെറും ഒരു ശതമാനം വോട്ടിന്‍റെ ന്ധഭൂരിപക്ഷത്തിലാണ് ഹിതപരിശോധനയിൽ യെസ് പക്ഷം വിജയം കണ്ടത്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ