റോമിൽ പ്രവാസി കുടുംബങ്ങളുടെ ഒത്തുചേരൽ അവിസ്മരണീയമായി
Wednesday, May 23, 2018 12:16 AM IST
റോം: മൂന്നു ദശാബ്ദങ്ങളായി ഇറ്റലിയിൽ പ്രവർത്തിച്ചു വരുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളി തൊഴിലാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ ഫെസ്റ്റിവൽ പ്രവാസി കുടുംബങ്ങളുടെ ആഘോഷമായി മാറി.

മക്കൾ നാട്ടിലും മാതാപിതാക്കൾ ഇറ്റലിയുമായി ജീവിക്കുന്നവർക്ക് അവധിക്കാലത്ത് ഒരുമിച്ചു കൂടാൻ ലഭിച്ച അസുലഭ അവസരമായിട്ടാണ് അംഗങ്ങൾ സമ്മേളനത്തെ വിലയിരുത്തിയത്.

സമ്മേളനം പ്രസിഡന്‍റ് രാജു കല്ലിക്കാടൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജു കൗന്നുംപറയിൽ സ്വാഗതം ആശംസിച്ചു. മാത്യു കുന്നത്താനിയിൽ നന്ദി പറഞ്ഞു. തുടർന്നു ഇറ്റലിയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും ഏറെ ശ്രദ്ധേയമായി. ദേശിയ ഗാനത്തോടും സ്നേഹവിരുന്നോടുകൂടി സമ്മർ ഫെസ്റ്റിവൽ സമാപിച്ചു.

വീടും വീട്ടുകാരെയും നാടും നാട്ടുകാരെയും പിരിഞ്ഞ് പ്രവാസികളായി ജീവിക്കുന്ന സാധാരണകാർക്ക് ഒത്തുകൂടി ആഘോഷിക്കാനുള്ള അവസരമായിട്ടാണ് അലിക് സംഗമം സംഘടിപ്പിച്ചത്. റോമിലെ മലയാളികളുടെ കൂട്ടായ്മയുടെയും അലിക്ക് ഭാരവാഹികളുടെയും അംഗങ്ങളുടെ സഹകരണത്തിന്‍റെയും ഉത്തമഉദാഹരണം കൂടിയായി സമ്മർ ഫെസ്റ്റിവൽ.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ