കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ രൂപീകരിച്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ ഫിറാ കുവൈറ്റ് എന്ന് പൊതുവേദിയുടെ യോഗം ഫിറ കണ്‍വീനർമാരും ലോക കേരളസഭാംഗങ്ങളുമായ ബാബു ഫ്രാൻസിസ്, ശ്രീംലാൽ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 13 ശനി് അബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്നു.
ഫിറയുടെ തീരുമാനപ്രകാരം ഡൽഹിയിലെ വിദേശകാര്യ വകുപ്പുമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ 25 ഓളം സംഘടനകൾ ചേർന്ന് കാരണമില്ലാതെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നേരിട്ട് ഫിറ സെക്രട്ടറി ഡാർവിൻ പരാതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംഘടനകൾ യോജിച്ചുള്ള പരാതിയിൽ എത്രയും വേഗം നടപടി എടുക്കുന്നതിലേക്കായി എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്കും ശശി തരൂർ എംപിക്കും കോപ്പികൾ നൽകുകയും എല്ലാ പിന്തുണയും അവർ ഉറപ്പു നൽകിയിട്ടുമുണ്ട്.
പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ് പ്രവാസി ക്ഷേമ പരിപാടികളിൽ സത്യസന്ധമായും സുതാര്യമായും വർഷങ്ങളോളം പ്രവർത്തിച്ച സംഘടനകൾക്ക് വിവേചനമില്ലാതെ, സംഘടനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതു വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ്
തീരുമാനം.
യോഗത്തിൽ കണ്‍വീനർമാരായ ബാബു ഫ്രാൻസിസ്, ശ്രീം ലാൽ, ജോയ് മുണ്ടക്കാട് കേരള യുണൈറ്റഡ് ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഷൈജിത്ത് കോഴിക്കോട് അസോസിയേഷൻ, ഓമനക്കുട്ടൻ ഫ്രന്റ്സ് ഓഫ് കണ്ണൂർ എക്സ പാട്രിയേറ്റ്സ്, ഷാഹിൻ , പീറ്റർ കേരള അസോസിയേഷൻ, ജീവ് സ് എരിഞ്ചേരി ഓവർസീസ് എൻസിപി, സുനിൽ കുമാർ ഇടുക്കി അസോസിയേഷൻ, റോയ് അബ്രഹാം ഫോക്കസ് കുവൈറ്റ്, പുഷ്പ രാജൻ കണ്ണൂർ എക്സ് പാട്രിയേറ്റ് അസോസിയേഷൻ, ഫിലിപ്പ് തോമസ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, ജോണ്സൻ കെ.ജെ. എറണാകുളം ജില്ല അസോസിയേഷൻ, മനോജ് കുരിയൻമലപ്പുറം അസോസിയേഷൻ, സുമേഷ് തിരുവന ന്ദപുരം എക്സ് പാട്രിയേറ്റ് അസോസിയേഷൻ , വിനോദ് കുമാർ കർമ്മ കുവൈറ്റ് ,അരുണ്‍ ജോണ്‍ കോശിഎം ജിം എം അസോസിയേഷൻ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് : സലിം കോട്ടയിൽ