ദുബായിൽ സ്കൂളുകൾക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചു
Saturday, January 12, 2019 7:40 PM IST
ദുബായ്: പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്കൂളുകൾക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 12 ന് ട്വിറ്ററിൽ കുറിച്ചു. ഇതനുസരിച്ച് മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെയാണ് വിദ്യാർഥികൾക്ക് അവധി. എന്നാൽ അധ്യാപകർക്ക് മാർച്ച് 31 മുതൽ ഏപ്രിൽ നാലു വരെയുമാണ് ശൈത്യകാല അവധി.

അതേസമയം സർക്കാർ സ്കൂളുകൾക്ക് ജനുവരി 13 മുതൽ അവധി ബാധകമാണെന്ന് അറിയിപ്പിൽ പറയുന്നു.