റൺവേ നവീകരണം; എമിറേറ്റ്സ് സർവീസുകൾ വെട്ടിക്കുറയ്ക്കും
Saturday, January 12, 2019 8:34 PM IST
ദുബായ്: റൺവേ അറ്റകുറ്റപണികൾക്കായി അടച്ചിടുന്നതിനാൽ ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിൽനിന്നും സർവീസ് നടത്തുന്ന എമിറേറ്റ്സ് വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ കുറവു വരുത്തുമെന്ന് കന്പനിയുടെ അറിയിപ്പിൽ പറയുന്നു.

2019 ഏപ്രിൽ മുതൽ മേയ് വരെയുള്ള കാലയളവിലാണ് പുതിയ തീരുമാനം നിലവിൽ വരിക. ഇതനുസരിച്ച് എമിറേറ്റ്സ് ചില സർവീസുകൾ നിർത്തിവയ്ക്കുകയും മറ്റു സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

ഏപ്രിൽ 16 മുതൽ മേയ് 30 വരെ ദുബായ് കേന്ദ്രമാക്കി സർവീസ് നടത്തുന്ന 25 ശതമാനം ഫ്ളൈറ്റുകളുടെ എണ്ണത്തിൽ കുറവു വരികയും 45 ഓളം വിമാനങ്ങൾ സർവീസ് നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു.