ജിദ്ദ: തലശേരി ഏരിയ വെൽഫെയർ അസോസിയേഷൻ (തവ)യുടെ 2019 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലീം അമൂദി(മുഖൃ രക്ഷാധികാരി), അബ്ദുൽ ലത്തീഫ് കഐസ്എ (പ്രസിഡന്റ്), അഹമ്മദ് ഹിന്ദി, റാഫി മുന്നേൽ (വൈസ് പ്രസിഡന്റുമാർ), ഷറഫുദ്ദീൻ പെരിങ്ങാടി(ജനറൽ സെക്രട്ടറി), ഹിഷാം അഹമ്മദ്(അഡ്മിൻ സെക്രട്ടറി), ഫൈസൽ നിട്ടൂർ(ഫൈനാൻസ് സെക്രട്ടറി), റാഫി സാഗർ(ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
അഞ്ചാമത് ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ ലത്തീഫ് കഐസ്എ അധൃക്ഷത വഹിച്ചു. എം.ആർ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ഫൈസൽ പെരിങ്ങാടി പ്രവർത്തന റിപ്പോർട്ടും ഫൈസൽ നെട്ടൂർ സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തവയുടെ ഇസി മെന്പർമാരും ജനറൽ ബോഡി മെന്പർമാരും യോഗത്തിൽ സംബന്ധിച്ചു. ഷറഫുദ്ദീൻ പെരിങ്ങാടി, അബ്ദുൽ അസീസ് മാഹി, റാഫി പുന്നേൽ, അബ്ദുൽ സത്താർ സഫീർ, മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. തവയുടെ ഇസി മെന്പർമാരും ജനറൽ ബോഡി മെന്പർമാരും യോഗത്തിൽ സംബന്ധിച്ചു. ഷറഫുദ്ദീൻ പെരിങ്ങാടി, അബ്ദുൽ അസീസ് മാഹി, റാഫി പുന്നേൽ, അബ്ദുൽ സത്താർ സഫീർ, മുഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ