കേളി യാത്രയയപ്പ് നൽകി
Wednesday, March 29, 2017 8:25 AM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂണിറ്റ് ട്രഷററും ആലപ്പുഴ മങ്കൊന്പ് തെക്കേക്കര സ്വദേശി തോമസ് ജോണിന് കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയയിലെ ബത്ത ബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി.

ചടങ്ങിൽ പ്രസിഡന്‍റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. യൂണിറ്റിന്‍റെ ഉപഹാരം സെക്രട്ടറി ഷാജഹാൻ തോമസ് സമ്മാനിച്ചു. സെക്രട്ടറി ഷാജഹാൻ, കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരൻ, പ്രസിഡന്‍റ് സുരേന്ദ്രൻ, ട്രഷറർ സി.ടി. പ്രകാശൻ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ശിവദാസൻ, രാമകൃഷ്ണൻ, അലി താണിയൻ, സുരേഷ് ചന്ദ്രൻ, കൃഷ്ണൻ, സിജിൻ കൂവള്ളൂർ, രാജേഷ്, തോമസ് ജോണ്‍ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.