കുവൈറ്റ് സിറ്റി: സർക്കാർ മേഖലയിലെ ഓഫീസുകൾ റമദാൻ മാസത്തിൽ രണ്ടു സമയങ്ങളിലായി പ്രവർത്തിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ ചെയർമാൻ അഹമ്മദ് അൽ ജസ്സാർ അറിയിച്ചു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രാവിലെ 10 മുതൽ ഉച്ചക്കയ്ക്കു 2.30 വരെയും ജോലി സമയം ക്രമപ്പെടുത്തിയിരിക്കുന്നത്.
നിയമ മന്താലയം, വാണിജ്യ മന്ത്രാലയം, യുവജന ക്ഷേമ മന്ത്രാലയം, അഖ്വാഫ്, വിദ്യാഭ്യാസ മന്ത്രാലയം,ടെലികമ്യൂണിക്കേഷൻ മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് എന്നീ സ്ഥാപനങ്ങൾ ഒന്പതരയ്ക്ക് പ്രവർത്തനമാരംഭിക്കും. പബ്ലിക് അതോറിറ്റി ഓഫ് സ്പോർട്സ്, കൃഷി മന്ത്രാലയം , കുവൈത്ത് പോർട്ട് അതോറിറ്റി, ഹൌസിംഗ് വെൽഫയർ, കസ്റ്റംസ് വകുപ്പ് , ഫയർ സർവീസ് ഡയറക്ടറെറ്റ് , ബാങ്ക് ഓഫ് ക്രെഡിറ്റ്, കുവൈറ്റ് മുൻസിപ്പാലിറ്റി, സിവിൽ സർവീസ് കമ്മീഷൻ എന്നീവ രാവിലെ 10 മണിക്കും പ്രവർത്തനമാരംഭിക്കുമെന്ന് അഹമ്മദ് അൽ ജസ്സാർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ