ഒഐസിസി കുവൈറ്റ് ഓണം ഈദ് സംഗമം
Monday, October 23, 2017 10:17 AM IST
കുവൈത്ത് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി) കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഈദ് സംഗമം നടത്തി. സാംസ്കാരിക സമ്മേളനം പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. തുടർന്നു മാവേലി എഴുന്നള്ളത്ത്, ഗാനമേള, നാടൻ പാട്ട് തിരുവാതിര, ഒപ്പന ഉൾപ്പെടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

ചാക്കോ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിസാം എം.എ, എബി വാരിക്കാട്, വിജയൻ കാരയിൽ, ഹമിദ് കേളോത്ത്, വർഗീസ് ജോസഫ് മാരാമണ്‍, ജോയ് ജോണ്‍ തുരുത്തിക്കര, ബിനു ചെന്പാലയം, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, അനുരൂപ്പ് കണ്ണൂർ, റോയ് കൈതവന, സുരേഷ് മാത്തൂർ, റിഷി ജേക്കബ്, ജെസി ജയ്സണ്‍, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, കണ്‍വീനർ ജോയ് കരവാളൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ