യുഎഇയെ കെട്ടിപടുക്കുന്നതിൽ ഇന്ത്യൻ സമൂഹത്തിന് നിർണായക പങ്ക്: സാദിഖലി ശിഹാബ് തങ്ങൾ
Saturday, December 9, 2017 11:17 AM IST
ദുബായ്: യുഎഇ യെ കെട്ടിപടുക്കുന്നതിൽ സ്വദേശികളെക്കാൾ പങ്ക് വഹിച്ചവരാണ് വിദേശികൾ, പ്രത്യേകിച്ച് ഇന്ത്യക്കാരെന്ന് ഇവിടുത്തെ ഭരണാധികാരികൾ അംഗീകരിച്ച കാര്യമാണെന്ന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. 46-ാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഗർഹൂദ് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ ദുബായ് കെ എംസിസി സംഘടിപ്പിച്ച സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസരിക്കുക്കയായിരുന്നു അദ്ദേഹം.

അറബികളുടെ മാനുഷിക സ്നേഹം മഹത്തരമാണ്. സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളർത്തുകയെന്നതാണ് അവർ സ്വീകരിചിട്ടുള്ള മാർഗം. നാട്ടിൽ മടിയ·ാരായി നടക്കുന്ന മലയാളികൾ അടക്കമുള്ളവർ ഇവിടെയെത്തുന്പോൾ ഉൗർജ്വസ്വലമാകുന്നു. കൂടുതൽ ഉത്തരവാദിത്വത്തോടെയും ആത്മാർഥതയോടെയും ജോലി ചെയുന്നു. കൃത്യ നിർവഹണത്തിൽ കൃത്യതയുള്ളവരാണ് ഇന്ത്യക്കാരെന്ന ബോധ്യമാണ് പരസ്പര വിശ്വാസവും ബന്ധങ്ങളും ദൃഡമാക്കാനും ഉൗഷ്മളമാക്കാനും സഹായിച്ചത്.സന്പത്തിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും ഇതെല്ലം ക്ഷമയോടെയും വിവേകത്തോടെയും നേരിട്ട് ജീവിത വിജയം ഉറപ്പാകുന്നതോടൊപ്പം പോറ്റു നാടിനോട് നന്ദി കാണിക്കുകയും വേണമെന്ന് തങ്ങൾ സദസിനെ ഓർമിപ്പിച്ചു

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ