ലാൽ കെയെർസ് ബഹറിൻ പ്രതിമാസ സഹായം കൈമാറി
Thursday, February 22, 2018 1:07 AM IST
മനാമ: ബഹറിൻ ലാൽ കേയെർസ് നടത്തുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ മാസത്തെ സഹായം രോഗബാധിതനായി തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുവിനു കൈമാറി. മനാമയിൽ നടന്ന ചടങ്ങിൽ ബഹറിൻ ലാൽ കേയെർസ് ട്രഷറർ ഷൈജു സഹായധനം കൈമാറി. സെക്രട്ടറി ഫൈസൽ എഫ്.എം, എക്സിക്യുട്ടിവ് അംഗങ്ങളായ അരുണ്‍ തൈക്കാട്ടിൽ, പ്രജിൽ പ്രസന്നൻ, അജിഷ് മാത്യു, ജസ്റ്റിൻ, വിഷ്ണു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.