കുവൈത്ത്: 2018-19 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിനു. കെ.ആർ പ്രസിഡന്റ്, ശ്രീനിവാസൻ ഇ.പി വൈസ് പ്രസിഡന്റ്, ജോബിഷ് ജോണ്‍ സെക്രട്ടറി, അരുണ്‍ജിത്ത് പി.ജി ജോയന്റ് സെക്രട്ടറി, ഗഫൂർ കൊയിലാണ്ടി ട്രഷറർ എന്നിവർ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിർവാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി ഷൈജിത്ത് .കെ, അനിൽ കുമാർ കെ.കെ, ശ്രീനിഷ് .സി, ഷിജു കട്ടിപ്പാറ, വിനീഷ് പി.വി, സിദ്ദിഖ്, സബീഷ് കെ.കെ എന്നിവരെയും തെരഞ്ഞെടുത്തു.
മഹിളാവേദി അബ്ബാസിയ ഏരിയ ഭാരവാഹികളായി രശ്മിത .പി പ്രസിഡന്റ്, രചന ബിനു സെക്രട്ടറി, പുഷ്പവല്ലി ട്രഷറർ എന്നിവർ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിർവാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി ഷൈന പ്രിയേഷ്, അനീച ഷൈജിത്ത്, ഇന്ദിര രാധാകൃഷ്ണൻ, രശ്മി അനിൽ, ഷൈനി ആരോത്ത്, ജീവ ജയേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡന്റ് വിനീഷ് പി.വി അധ്യക്ഷനായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഹനീഫ്.സി, ജനറൽ സെക്രട്ടറി ഷൈജിത്ത് .കെ എന്നിവർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ്, ഏരിയ പ്രസിഡന്റ് സഫിയ സിദ്ദിഖ് എന്നിവർ മഹിളാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ