റെജി കെ. പൊന്നപ്പൻ നജഫ്ഗഡ് ജില്ലാ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി
Saturday, January 28, 2017 9:20 AM IST
ന്യൂഡൽഹി: ദില്ലി പ്രദേശ് കോണ്‍ഗ്രസ് നജഫ്ഗഡ് ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറിയായി റെജി കെ. പൊന്നപ്പൻ നിയമിതനായി. നജഫ്ഗഡ് ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ഓംദത്ത് യാദവ് അദ്ദേഹത്തിന് നിയമനക്കത്ത് കൈമാറി.

വിദ്യാർഥി ജീവിതകാലത്ത് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ആർകെപി എന്നറിയപ്പെടുന്ന റെജി കെ. പൊന്നപ്പൻ ഡൽഹിയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ആയൂർ പെരിങ്ങല്ലൂർ കല്ലുപുറം കുടുംബാംഗമായ ഇദ്ദേഹം ആർകെപി ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ കൂടിയാണ്.