സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് ഏറ്റുവാങ്ങി
Monday, October 23, 2017 10:28 AM IST
ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി രൂപത സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് ഏറ്റുവാങ്ങി. ഡൽഹി പ്രൊവിൻഷ്യൽ സിസ്റ്റർ ആനി വിൻസി എഫ്സിസിയിൽ നിന്നും ഫരീദാബാദ് രൂപതയ്ക്കുവേണ്ടി അർച്ചബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തിരുശേഷിപ്പ് സ്വീകരിച്ചു. വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, ജുഡീഷ്യൽ വികാർ ഫാ. മാർട്ടിൻ പാലമറ്റം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.