അൾസൂർ ദേവാലയത്തിൽ തിരുനാൾ
Wednesday, January 11, 2017 8:20 AM IST
ബംഗളൂരു: അൾസൂർ ലൂർദ് മാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ വാർഷിക തിരുനാളിനു തുടക്കമായി. ജനുവരി ആറിന് വൈകുന്നേരം ആറിന് ദിവ്യബലിക്കു ശേഷം വികാരി ഫാ. നോർമൻ ബർണാഡ് തിരുനാളിനു കൊടിയേറ്റി. തുടർന്ന് ദരിദ്രജനങ്ങൾക്ക് സൗജന്യഅരി വിതരണം ചെയ്തു.

പ്രധാന തിരുനാൾ ദിവസമായ ഇന്ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസ് കിഴക്കേക്കുറ്റ് സിഎംഐ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും ബാൻഡ് മേളവും ശിങ്കാരിമേളവും നടക്കും.