കർണാടക ആർടിസി ലിംക ബുക്കിൽ
Monday, January 16, 2017 6:27 AM IST
ബംഗളൂരു: കർണാടക ആർടിസി ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. രാജ്യത്തെ സംസ്‌ഥാന പൊതുഗതാഗത കോർപറേഷനുകളിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയതാണ് കർണാടക ആർടിസിയെ നേട്ടത്തിലെത്തിച്ചത്. 165 ദേശീയ, അന്തർദേശീയ അവാർഡുകളാണ് ആർടിസി സ്വന്തമാക്കിയത്. 2008– 2016 കാലയളവിൽ 107 അവാർഡുകൾ കരസ്‌ഥമാക്കി. ഇതാദ്യമായാണ് ഒരു സംസ്‌ഥാനത്തെ പൊതുഗതാഗതസംവിധാനം ലിംക ബുക്കിൽ ഇടംനേടുന്നതെന്ന് കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു.