ത്രീത്വത്തിന്‍റെ തിരുനാൾ
Sunday, June 18, 2017 11:54 PM IST
ബംഗളൂരു: എച്ച്എഎൽ എയർവ്യൂ കോളനിയിലെ ഹോളി ട്രിനിറ്റി ദേവാലയത്തിൽ പരിശുദ്ധ ത്രീത്വത്തിൻറെ തിരുനാൾ ആഘോഷിച്ചു. ജൂണ്‍ 11ന് രാവിലെ എട്ടിന് ഷിക്കാഗോ രൂപതയിലെ ഫാ. സക്കറിയാസ് തോട്ടുവേലിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും ആരാധനയും നടന്നു. തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.