ഐഎൻഎ കർണാടകയ്ക്ക് പുതിയ ഭാരവാഹികൾ
Monday, July 24, 2017 12:30 AM IST
ബംഗളൂരു: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐഎൻഎ)കർണാടക സംസ്ഥാന കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 14ന് നടന്ന സംസ്ഥാനതല യോഗത്തിൽ രഞ്ജിത്ത് സക്കറിയ പ്രസിഡൻറായും ജി.ജി. ദിനേഷ് ജനറൽ സെക്രട്ടറിയായും സുബിൻ എം. ജേക്കബ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാർ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കർണാടകയിൽ നഴ്സുമാർ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്താനും കർണാടക ജനറൽ ബോഡി യോഗം ഉടൻ വിളിച്ചുചേർക്കാനും യോഗത്തിൽ തീരുമാനമായി.