ക്വീൻസ് ഇന്ത്യാ ഡേ പരേഡ്; ഒരുക്കങ്ങൾ തുടങ്ങി
Saturday, June 16, 2018 9:25 PM IST
ന്യൂയോർക്ക്: മലയാളികളുടെ സ്വന്തമെന്നു വിശേഷിപ്പിക്കാവുന്ന ക്വീൻസിലെ ഇന്ത്യാ ഡേ പരേഡിനു ഒരുക്കങ്ങൾ തുടങ്ങി. ന്യൂയോർക്ക് നഗരത്തിലെ ക്വീൻസ് ബോറോയിലുള്ള ഹിൽ സൈഡ് അവന്യുവിൽ ഓഗസ്റ്റ് 11 ന് (ശനി) ആണ് പരേഡ്. ഉച്ചകഴിഞ്ഞ് രണ്ടിന് 263ം സ്ട്രീറ്റിൽ നിന്നു തുടങ്ങി 236-ാം സ്ട്രീറ്റിൽ പരേഡ് അവസാനിക്കും.

ഫ്ളോറൽ പാർക്ക് ബെൽറോസ് മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് പരേഡിന്‍റെ വിജയത്തിനായി ചേർന്ന ആലോചന യോഗത്തിൽ വി.എം. ചാക്കോ, കൃപാൽ സിംഗ്, തോമസ് ടി. ഉമ്മൻ, സജി എബ്രഹാം, ചാക്കോ കോയിക്കലേത്ത്, ജേസണ്‍ ജോസഫ്, കോശി ഉമ്മൻ, പാറ്റ്മാത്യു എന്നിവർ പങ്കെടുത്തു. മലയാളി സമൂഹത്തിനു മുഖ്യ പങ്കാളിത്തമുള്ള പരേഡിന്‍റെ വിജയത്തിനായി ഏവരുടെയും സഹകരണവും പിന്തുണയും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

എല്ലാ പ്രാദേശിക സംഘടനകളെയും അണി നിരത്തി വിപുലമായ തോതിൽപരേഡ് നടത്തുവാനുള്ള സമ്മേളനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും പരേഡിന് സ്പോണ്‍സർഷിപ്പ് നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.