ഫിലാഡൽഫിയയിൽ ഉയിർപ്പുതിരുനാൾ ആഘോഷിച്ചു
Tuesday, April 18, 2017 5:48 AM IST
ഫിലാഡൽഫിയ: പ്രത്യാശയുടെയും പ്രകാശത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും നിത്യജീവന്‍റെയും തിരുനാളായ ക്രിസ്തുവിന്‍റെ തിരുവുത്ഥാനം ആഗോള ക്രൈസ്തവർക്കൊപ്പം ഫിലാഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിലും ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

15ന് വൈകുന്നേരം ഏഴിന് ആരംഭിച്ച ഈസ്റ്റർ വിജിൽ സർവീസിന് ഇടവക വികാരി ഫാ. വിനോദ് ജോർജ് മഠത്തിപ്പറന്പിൽ, തൃശൂർ മേരിമാതാ മേജർ സെമിനാരി പ്രഫ. ഫാ. ഫ്രീജോ പോൾ പാറíൽ, സെന്‍റ് ജൂഡ് സീറോ മലങ്കര പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് എന്നിവർ കാർമികത്വം വഹിച്ചു.

ഉത്ഥാനചടങ്ങിനുശേഷം ജോഷ്വാ മാർ ഇഗ് നാത്തിയോസ് ഈസ്റ്റർ തിരി തെളിച്ചു. തുടർന്നു ഉത്ഥാനം ചെയ്ത യേശുവിന്‍റെ തിരുസ്വരൂപവും വഹിച്ച് പള്ളിക്കുവെളിയിലൂടെ പ്രദക്ഷിണം നടന്നു. യേശുവിന്‍റെ 33 വർഷത്തെ പരസ്യജീവിതത്തെ അëസ്മരിച്ചുകൊണ്ട് പരിശുദ്ധിയുടെ പ്രതീകങ്ങളായ ലില്ലിപ്പൂക്കൾ 33 യുവതീയുവാക്കൾ അൾത്താരയിൽ ഉത്ഥിതനായ യേശുവിന്‍റെ രൂപത്തിനു ചുറ്റും പ്രതിഷ്ടിച്ചു വണങ്ങി.

സീറോ മലങ്കര കത്തോലിക്കാസഭയുടെ മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് വിശിഷ്ടാതിഥിയായി ഉയിർപ്പുതിരുനാളിൽ പങ്കെടുത്ത് സന്ദേശം നൽകി. കുരിശുമരണത്താൽ മരണത്തെ എന്നന്നേയ്ക്കുമായി കീഴടക്കി ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ സമാധാനം നമ്മുടെ ജീവിതത്തിൽ ശാശ്വതമായി ലഭിക്കണമെങ്കിൽ ക്രിസ്തു തന്‍റെ 33 വർഷങ്ങളിലെ ജീവിതത്തിലൂടെ പഠിപ്പിച്ചതും മാതൃക കാണിച്ചുതന്നതുമായ കാര്യങ്ങൾ നമ്മുടെ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ജോസഫ് വർഗീസ് (സിബിച്ചൻ), ജേക്ക് ചാക്കോ എന്നിവർ ലിറ്റർജി കാര്യങ്ങൾ വിശുദ്ധവാരത്തിലെ എല്ലാദിവസങ്ങളിലും കോഓർഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങൾ കൈക്കാര·ാരായ മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിൻ പ്ലാമൂട്ടിൽ, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ മേൽനോട്ടത്തിൽ പള്ളിക്കമ്മിറ്റിയും ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും മരിയൻ മദേഴ്സും മറ്റു ഭക്തസംഘടനാ പ്രവർത്തകരും നിർവഹിച്ചു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ