മാത്യു വൈരമണ്‍ ഡപ്യൂട്ടി വോട്ടർ രജിസ്ട്രാർ
Saturday, April 22, 2017 8:40 AM IST
സ്റ്റാഫോർഡ്: ഫോർട്ട് ബെന്‍റ് കൗണ്ടിയിൽ ഡോ. അഡ്വ. മാത്യു വൈരമണിനെ ഡപ്യൂട്ടി വോട്ടർ രജിസ്ട്രാർ ആയി നിയമിച്ചു. രജിസ്ട്രാർ ജോണ്‍ ഓൾദം ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഫോർട്ട് ബെന്‍റ് കൗണ്ടിയിലുള്ളവർക്ക് വോട്ടർ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുവാൻ മാത്യു വൈരമണിനെ സമീപിക്കാവുന്നതാണ്. സിറ്റിസണ്‍ഷിപ്പുള്ള എല്ലാ മലയാളികളും വോട്ടർപട്ടികയിൽ പേര് ചേർത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് വൈരമണ്‍ അഭ്യർഥിച്ചു.