ഷിക്കാഗോ കെസിഎസ് - ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനിൽ
Sunday, April 23, 2017 2:16 AM IST
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് മെയ് 13 നു നടത്തുന്ന സ്റ്റേജ് ഷോ ആയ ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനിൽ ലഭ്യമാണ്. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരന്മാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക് ഏറെ മാറ്റ് കൂട്ടിയിട്ടുണ്ട്.

നാദിർഷാ അണിയിച്ചൊരുക്കുന്ന ഈ ഷോയിൽ ദിലീപിനെ കൂടാതെ റിമി റ്റോമി, കാവ്യാ മാധവൻ , പിഷാരടി, ധർമ്മജൻ തുടങ്ങി വാൻ താരനിരയാണ് അരങ്ങത്ത് മാറ്റുരയ്ക്കുന്നത്. ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കു താഴെ കൊടിത്തിരിക്കുന്ന ലിങ്ക് വഴി ടിക്കറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുക്കാവുന്നതാണ് . https://www.ticketfly.com/purchase/event/1415648 ദിലീപ് ഷോക്ക് ബിനു പുത്തറയിൽ, സാജു കണ്ണന്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയാനികുന്നേൽ, ബൈജു കുന്നേൽ, തോമസ് പൂതക്കരി , ജിനോ കക്കാട്ടിൽ, ജോസ് സൈമണ്‍ മുണ്ടപ്ലാക്കൽ , സാജൻ പച്ചിലമാക്കിൽ എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ