അസോസിയേഷൻ ഓഫ് ഇന്‍റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ സെമിനാർ സംഘടിപ്പിച്ചു
Saturday, May 20, 2017 8:29 AM IST
ശാസ്താംകോട്ട (കൊല്ലം): അസോസിയേഷൻ ഓഫ് ഇന്‍റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ (AIRIO) കേരള ചാപ്റ്റർ വാർഷിക സമ്മേളനം മേയ് 11, 12 തീയതികളിൽ സംഘടിപ്പിച്ചു. ശാസ്താംകോട്ട ബ്രൂക്ക് ഇന്‍റർനാഷണൽ സ്കൂളിൽ നടന്ന സമ്മേളനം സ്ഥാപക പ്രസിഡന്‍റ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന അന്താരാഷ്ട്ര സെമിനാറിൽ Creating Impact through Innovations in Teaching and Learning എന്ന വിഷയത്തിൽ ഡോ. അച്യുത് ശങ്കർ, ഡോ. ഗീതാ ജാനറ്റ് വൈറ്റസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. എം.എസ്. ഗീത, ഡോ. ജിബി ഗീവർഗീസ്, ഡോ. രാജേശ്വരി, റവ.ഡോ. ഏബ്രഹാം തലോത്തിൽ, റവ.ഡോ. വർക്കി ആറ്റുപുറത്ത് എന്നിവർ സംസാരിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പ്രഫ. കെ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ടിനെ ഡോ. ജോസഫ് മാർ തോമസ് സ്വീകരിച്ചു. അമേരിക്ക കേന്ദ്രമാക്കി അസോസിയേഷൻ ഓഫ് ഇന്‍റർനാഷണൽ റിസർച്ചേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കേരളത്തിലെ അംഗങ്ങളെ ഓഗസ്റ്റിൽ അമേരിക്കയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. AIRIO സെക്രട്ടറി ഡോ. എബ്രഹാം തലോത്തിൽ, ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് എന്നിവരെ സമ്മേളനത്തിന്‍റെ കണ്‍വീനർമാരായും തിരഞ്ഞെടുത്തു. പങ്കെടുത്തവർക്ക് മൊമെന്‍റോയും സർട്ടിഫിക്കറ്റും നല്കി.