വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റണിൽ ഓണാഘോഷം ഓഗസ്റ്റ് 19ന്
Monday, June 19, 2017 5:30 AM IST
ഹൂസ്റ്റണ്‍: വേൾഡ് മലയാളി ഹൂസ്റ്റന്‍റെ ഓണാഘോഷം ഓഗസ്റ്റ് 19ന് 211 പ്രസന്‍റ് സ്ട്രീറ്റ്, മിസോറി സിറ്റി, ടെക്സാസ് 77489ലുള്ള സെന്‍റ് ജോസഫ് സീറോ മലബാർ കത്തീഡ്രലിന്‍റെ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ 11-ാം തീയതി സ്റ്റാഫോർഡിലെ കേരള കിച്ചനിൽ കൂടിയ ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനമായി.

ഓണാഘോഷങ്ങളുടെ കോ-ഓർഡിനേറ്റർമാരായി ജയിംസ് കൂടൽ(914 987 1101), പൊന്നു പിള്ള(281 261 4950), ലക്ഷമി പീറ്റർ( 972 369 9184) എന്നിവരെ ചുമതലപ്പെടുത്തി. വിവിധ സംഘടനകളും ബിസിനസുകളും ഇതിൽ ഭാഗഭാക്കാകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പുതിയ ലൈഫ് മെന്പേഴ്സിനെ കണ്ടെത്താനായി ചെയർമാൻ ജേക്കബ് കുടശനാടിന്‍റെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തുവാൻ തീരുമാനമായി.

എല്ലാമാസവും അവസാനത്തെ ഞായറാഴ്ചകളിൽ കമ്മിറ്റിയോ ജനൽ കൗണ്‍സിലോ സമ്മേളിക്കുവാനും തീരുമാനിച്ചു. എറണാകുളം വേൾഡ് മലയാളി കൗണ്‍സിൽ ഏരിയ മെന്പർ സേവ്യർ മീറ്റിംഗിൽ സംബന്ധിച്ച് കേരളത്തിലെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. കേരളത്തിൽ മുച്ചിറി, മുച്ചുണ്ട് നിർമാർജന സർജറി ക്യാന്പ് ജോണ്‍ വർഗീസിന്‍റെ നേതൃത്വത്തിൽ നടത്തുന്നതിന്‍റെ ഒരു മുഖ്യ സ്പോണ്‍സറാകാൻ വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റൻ തീരുമാനിക്കുകയും അതിലേക്ക് ധനസഹായം നൽകുകയും ചെയ്തു.

റിപ്പോർട്ട്: തോമസ് മാത്യു