എൻഎജിസി ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
Monday, July 24, 2017 7:41 AM IST
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ (എൻഎജിസി) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ രണ്ട് ശനിയാഴ്ച 3.30 മുതൽ ലെമണ്ട് ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നതാണ്. (10915 ലെമണ്ട് റോഡ്, ലെമണ്ട്, ഇല്ലിനോയി 60439).

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, കേരളത്തനിമയിലുള്ള വൈവിധ്യമാർന്ന ഓണസദ്യ എന്നിവയുണ്ടായിരിക്കുന്നതാണ്. ഈ ഓണാഘോഷ പരിപാടിയിൽ പങ്കുചേരുവാൻ ഏവരേയും കുടുംബസമേതം സംഘാടകർ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കുന്നതിനും വിളിക്കുക: വാസുദേവൻ പിള്ള (പ്രസിഡന്‍റ്) 847 275 6027, ജയരാജ് നാരായണൻ (ജനറൽ സെക്രട്ടറി) 847 943 7643, വിജി എസ്. നായർ (ട്രഷറർ) 847 827 6227.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം