ഗ്രീൻവിൽ മലയോളികൾ അയ്യപ്പ പൂജ നടത്തി
Monday, January 15, 2018 10:56 PM IST
സൗത്ത് കരോളിന: ഗ്രീൻവിൽ മലയോളികളുടെ നേതൃത്വത്തിൽ ജനുവരി 13ന് വേദിക് സെന്‍ററിൽ അയ്യപ്പ പൂജ നടത്തി. ശരണം വിളികളാൽ ഭക്തി സാന്ദ്രമായ വേദിക് സെന്‍റർ ക്ഷേത്രത്തിൽ അയ്യപ്പ പൂജ ക്ഷേത്ര പൂജാരിയുടെ കാർമികത്വത്തിലാണ് നടത്തപ്പെട്ടത്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരും പൂജയിൽ പങ്കുചേർന്നു. പാർവതി ചന്ദ്രശേഖർ അയ്യപ്പ ഗാനങ്ങൾ ആലപിച്ചു.

പുത്തില്ലത്തു പദ്മകുമാർ, വീണ പദ്മകുമാർ, ആനന്ദ് കുമോർ, ലക്ഷ്മി ആനന്ദ് എന്നിവർ മുഖ്യ സംഘാടകരായിരുന്നു. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: സേതു നായർ