തെരഞ്ഞെടുപ്പ് ബോണ്ട്: വിവരം വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ
തെരഞ്ഞെടുപ്പ് ബോണ്ട്:  വിവരം വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ
Tuesday, March 5, 2024 12:55 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് ആ​റി​നു മു​ന്പാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു വി​വ​രം കൈ​മാ​റ​ണ​മെ​ന്നു ഫെ​ബ്രു​വ​രി 15ന് ​സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ജൂ​ണ്‍ 30 വ​രെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ എ​സ്ബി​ഐ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2019 ഏ​പ്രി​ൽ 12 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 15 വ​രെ 22,217 ഇ​ല​ക്‌ടറൽ ബോ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.


ഇ​തി​നാ​യി എ​സ്ബി​ഐ​യു​ടെ 44,437 ഡേ​റ്റ​ക​ൾ വി​ശ​ക​ല​നം ചെ​യ്യേ​ണ്ട​തു​ണ്ട്. മൂ​ന്ന് ആ​ഴ്ച കൊ​ണ്ട് ഇ​ത്ര​യും ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​സ്ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.