ഇരുപതു വർഷമായി അധികാരത്തിൽ തുടരുന്ന പുടിനു മറ്റാരെയും വിശ്വാസമില്ലാത്തതുകൊണ്ടാണ് സ്വന്തം മഗ് ഉപയോഗിക്കേണ്ടിവരുന്നതെന്നു സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നു. അതേസമയം, ചൂട് നിലനിർത്തുന്ന ഈ മഗ്ഗാണു ചായ കുടിക്കാൻ പുടിൻ പതിവായി ഉപയോഗിക്കാറുള്ളതെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരിച്ചു.