മൂന്നു വർഷമായി സൈന്യവും സായുധസംഘടനകളും തമ്മിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെയാണ് പ്രളയക്കെടുതിയും ജനങ്ങളുടെ ജീവിതം ദുരിതമയമാക്കിയിരിക്കുന്നത്.
ആഭ്യന്തര യുദ്ധത്തെത്തുടർന്ന് ലക്ഷക്കണക്കിനു ജനങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്. സൈനിക ആക്രമണങ്ങളിൽനിന്ന് രക്ഷതേടി വനങ്ങളിലും മറ്റും അഭയംതേടുന്ന ഗ്രാമവാസികൾ രോഗങ്ങൾ ബാധിച്ചും പട്ടിണി കിടന്നും മരിച്ചുവീഴുകയാണ്.
മൂന്നുവർഷത്തെ സായുധ കലാപം മൂലം 26 ലക്ഷം ജനങ്ങളെങ്കിലും അഭയാർഥികളായെന്നാണു റിപ്പോർട്ട്.
ഏഷ്യയിൽ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ‘യാഗി’ ചുഴലിക്കൊടുങ്കാറ്റ് മ്യാൻമറിനു പുറമെ വിയറ്റ്നാം, ഫിലിപ്പീൻസ് രാജ്യങ്ങളിലും ചൈനയിലെ ഹെയ്നാൻ ദ്വീപിലും കനത്ത നാശമുണ്ടാക്കിയിരുന്നു.